കഴക്കൂട്ടത്ത് സിപിഎം – ബിജെപി സംഘർഷം

തിരുവനന്തപുരം കഴക്കൂട്ടം മണ്ഡലത്തിലെ കാട്ടായിക്കോണത്ത് സിപിഎം പ്രവർത്തകർ ബൂത്ത് ആക്രമിച്ചെന്ന് ബിജെപി ആരോപിച്ചു. നാലു ബിജെപി പ്രവർത്തകർക്ക് പരുക്കേറ്റു. സ്ഥാനാർഥി ശോഭ സുരേന്ദ്രൻ സ്ഥലത്തെത്തി. ബൂത്ത് ഓഫിസിലിരുന്ന പ്രവർത്തകർക്കു നേരെയാണ് ആക്രമണമുണ്ടായത്. സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ ഇവിടെയുണ്ടായിരുന്നു. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പില്‍ ...

സംസ്ഥാനത്ത് ഉടനീളം കനത്ത പോളിങ്

നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഉടനീളം കനത്ത പോളിങ്. ജനം അതിരാവിലെ തന്നെ തിക്കിത്തിരക്കി വന്ന് വോട്ട് ചെയ്തു പോകുകയാണ് പലയിടത്തും. ഉച്ചയോടെ അറുപത് ശതമാനത്തിലധികം വോട്ടുകള്‍ ചെയ്തു കഴിഞ്ഞു എന്നാണ് കണക്കുകള്‍. കേരളം ഉറ്റുനോക്കുന്ന മണ്ഡലങ്ങളായ നേമം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം എന്നിവിടങ്ങളില്‍ കനത്ത പോളിങ്. കനത്ത ത്രികോണമല്‍സരം നടക്കുന്ന ഇൗ...

മാറ്റം ആഗ്രഹിക്കുന്നു, അതിന് വോട്ട് ചെയ്തിട്ടുണ്ട്-ഒ.രാജഗോപാല്‍

മാറ്റം വേണമെന്ന് ജനം ആഗ്രഹിക്കുന്നുണ്ടെന്നും അതിനായിട്ടാണ് താനും വോട്ടു ചെയ്തിരിക്കുന്നതെന്നും നേമം എം.എല്‍.എ.യും ബി.ജെ.പി. നേതാവുമായ ഒ.രാജഗോപാല്‍. നേമത്തെ സ്ഥിതി എന്തെന്ന് മാധ്യമപ്രതിനിധി ചോദിച്ചപ്പോഴായിരുന്നു രാജഗോപാലിന്റെ അസാധാരണമായ മറുപടി. ബി.ജെ.പി. തുടര്‍സീറ്റായി ആഗ്രഹിക്കുന്ന മണ്ഡലമാണ് നേമം എന്നിരിക്കെ രാജഗോപാലിന്റെ മാറ്റത്തിനായുള്ള ആഗ്രഹ...

ബി.ജെ.പി.ക്ക് ഇത്തവണ വോട്ടു കൂടില്ല

കേരളത്തില്‍ ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്ക് വോട്ട് ശതമാനം വര്‍ധിക്കുമെന്ന വാദം തള്ളി ആര്‍.എസ്.എസ്. കേന്ദ്രങ്ങള്‍. ഇത്തവണ വോട്ടുവിഹിതം കൂടാന്‍ സാധ്യത ഇല്ലെന്നാണ് ഇവരുടെ നിഗമനം. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യുടെ വോട്ടുവിഹിതം 15.54 ശതമാനമായിരുന്നുവെങ്കില്‍ 2020-ലെ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ അത്15.02 ശതമാനമായി കുറയുകയാണ...

ഇന്ന് 2357 പേര്‍ക്ക് കോവിഡ്

ഇന്ന് 2357 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 360, എറണാകുളം 316, തിരുവനന്തപുരം 249, കണ്ണൂര്‍ 240, മലപ്പുറം 193, തൃശൂര്‍ 176, കോട്ടയം 164, കാസര്‍ഗോഡ് 144, കൊല്ലം 142, പാലക്കാട് 113, ആലപ്പുഴ 110, ഇടുക്കി 66, പത്തനംതിട്ട 45, വയനാട് 39 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാ...

മധ്യ-തെക്കന്‍ വോട്ടിനെ പാട്ടിലാക്കുന്ന രണ്ട് പ്രസ്താവനകള്‍

ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ഔദ്യോഗിക നിലപാടിന് നിരക്കാത്ത രണ്ടു പ്രസ്താവനകളില്‍ നിന്നു വേണം മധ്യ-തെക്കന്‍ കേരളത്തിലെ വോട്ടുബാങ്കുരാഷ്ട്രീയത്തില്‍ ഇടതുപക്ഷം എത്രത്തോളം തന്ത്രപരമായാണ് നീങ്ങുന്നത് എന്നത് തിരിച്ചറിയാന്‍. കഴക്കൂട്ടം മണ്ഡലത്തില്‍ മല്‍സരിക്കുന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മാര്‍ച്ച് 11-ന് നടത്തിയ പ്രസ്താവനയാണ് ഒന്നാമത്തെ...

നടൻ പി.ബാലചന്ദ്രന്‍ അന്തരിച്ചു

നടനും എഴുത്തുകാരനുമായ പി.ബാലചന്ദ്രന്‍ അന്തരിച്ചു. പുലര്‍ച്ചെ അഞ്ചുമണിയോടെ വൈക്കത്തെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. എഴുപതു വയസ്സായിരുന്നു. എട്ടുമാസത്തോളമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. സംസ്‌കാരം വൈകീട്ട് മൂന്നുമണിക്ക് സ്വവസതിയില്‍ നടക്കും. ശ്രീലതയാണ് ഭാര്യ, ശ്രീകാന്ത്, പാര്‍വതി എന്നിവര്‍ മക്കളാണ് മലയാള സിനിമയ്ക്കും നാടകമേഖലയ്ക്കു...

നാളെ വടക്കന്‍കേരളം വിധിക്കുന്നതെങ്ങിനെ…

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടത്-വലത് മുന്നണികള്‍ക്ക് ഏകദേശം ഉറപ്പിക്കാവുന്ന രാഷ്ട്രീയക്കണക്കുകള്‍ വടക്കന്‍ കേരളത്തിലെത് മാത്രമാണ്. എന്നാല്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ അത് സാധ്യമായിട്ടുമില്ല പലപ്പോഴും. മുസ്ലീം ന്യൂനപക്ഷ വോട്ട്‌ വടക്കന്‍ കേരളത്തില്‍ നിര്‍ണ്ണായകമായ ഒരു ഘടകം മുസ്ലീം ന്യൂനപക്ഷ വോട്ടുകളാണ്, ഒപ്പം കുടിയേറ്റ മേഖലയിലെ രാഷ്ട്രീയച്...

കലാശക്കൊട്ടില്‍ പല ജില്ലയിലും സംഘര്‍ഷം…

തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ കലാശക്കൊട്ട് നിരോധിച്ചിരുന്നെങ്കിലും അനുവദനീയമായ രീതിയില്‍ നടന്ന പ്രചാരണ സമാപനത്തോടനുബന്ധിച്ച് കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ സംഘര്‍ഷമുണ്ടായി.കൊല്ലം അഞ്ചലില്‍ യു.ഡി.എഫ്-എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയതില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഇടുക്കി ചെറുതോണിയിലും ഇടതു-യു.ഡി.എഫ് പ്രവര്‍ത്...

കേരളത്തിലും കൊവിഡ് രൂക്ഷം, ടെസ്റ്റ് പോസിറ്റിവിറ്റി 6.2 ശതമാനം

കേരളത്തിലും കൊവിഡ് വ്യാപനം വര്‍ധിക്കുന്നതായി കഴിഞ്ഞ ഏതാനും ദിവസത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നു. 1700-1800 കേസുകള്‍ ഉണ്ടായിരുന്നതില്‍ നിന്നും ഇപ്പോള്‍ 2802 ആയി കൂടിയിരിക്കുന്നു. ഇന്നലെയും മിനിയാന്നും ഉള്‍പ്പെടെ ക്രമമായി കേസുകള്‍ വര്‍ധിക്കുകയാണ്.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മുമ്പ് 1.92 വരെയായി കുറഞ്ഞിരുന്നത് ഇന്നലെ 6.2 ആയി വര്‍ധിച്ചിരിക്കുന്ന...