തിരുവനന്തപുരം കഴക്കൂട്ടം മണ്ഡലത്തിലെ കാട്ടായിക്കോണത്ത് സിപിഎം പ്രവർത്തകർ ബൂത്ത് ആക്രമിച്ചെന്ന് ബിജെപി ആരോപിച്ചു. നാലു ബിജെപി പ്രവർത്തകർക്ക് പരുക്കേറ്റു. സ്ഥാനാർഥി ശോഭ സുരേന്ദ്രൻ സ്ഥലത്തെത്തി. ബൂത്ത് ഓഫിസിലിരുന്ന പ്രവർത്തകർക്കു നേരെയാണ് ആക്രമണമുണ്ടായത്. സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ ഇവിടെയുണ്ടായിരുന്നു.
കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പില്‍ കള്ളവോട്ടിന് ശ്രമിച്ചതായി പരാതിയുണ്ട്. നഗരസഭയിലെ ബൂത്ത് നമ്പർ 110ൽ കള്ളവോട്ടിനെത്തിയ ആളെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ തിരിച്ചയച്ചു. അറസ്റ്റ് ചെയ്യണമെന്ന ആവശ്യം പൊലീസ് തള്ളി. സി.പി.എം. പ്രവര്‍ത്തകനാണ് കള്ളവോട്ടിന് ശ്രമിച്ചതെന്ന് യു.ഡി.എഫ്. ആരോപിച്ചു. ഒന്നാം നമ്പർ ബൂത്തിൽ കള്ളവോട്ട് ചലഞ്ച് ചെയ്ത യുഡിഎഫ് ബൂത്ത് ഏജന്റിന് മർദനമേറ്റു.
കണ്ണൂരിൽ കള്ളവോട്ട് ചെയ്തയാൾ കസ്റ്റഡിയിൽ
കണ്ണൂർ താഴെചൊവ്വയിൽ കള്ളവോട്ട് ചെയ്തയാൾ പിടിയിൽ.വലിയന്നൂർ സ്വദേശി ശശീന്ദ്രനെ ആണ് പോലീസ് പിടികൂടിയത്