Categories
kerala

സംസ്ഥാനത്ത് ഉടനീളം കനത്ത പോളിങ്

ഉച്ചയോടെ അറുപത് ശതമാനത്തിലധികം വോട്ടുകള്‍ ചെയ്തു കഴിഞ്ഞു

Spread the love

നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഉടനീളം കനത്ത പോളിങ്. ജനം അതിരാവിലെ തന്നെ തിക്കിത്തിരക്കി വന്ന് വോട്ട് ചെയ്തു പോകുകയാണ് പലയിടത്തും. ഉച്ചയോടെ അറുപത് ശതമാനത്തിലധികം വോട്ടുകള്‍ ചെയ്തു കഴിഞ്ഞു എന്നാണ് കണക്കുകള്‍. കേരളം ഉറ്റുനോക്കുന്ന മണ്ഡലങ്ങളായ നേമം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം എന്നിവിടങ്ങളില്‍ കനത്ത പോളിങ്. കനത്ത ത്രികോണമല്‍സരം നടക്കുന്ന ഇൗ മണ്ഡലങ്ങളില്‍ ആദ്യ മണിക്കൂര്‍ പിന്നിട്ടപ്പോള്‍ തന്നെ ഏഴുശതമാനത്തിലധികം പേര്‍ വോട്ടു രേഖപ്പെടുത്തി. സംസ്ഥാനത്ത് ആദ്യം മന്ദഗതിയിലായിരുന്ന പോളിങ് പിന്നിട് മെച്ചപ്പെട്ടു. ആദ്യ ഒന്നരമണിക്കൂറില്‍ ഏട്ടുശതമാനലത്തിലധികം പേര്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തി. ആദ്യമണിക്കൂറില്‍ യന്ത്രത്തകരാറും വ്യാപകമായിരുന്നു. കോട്ടയം ചിറക്കടവില്‍ നാല്‍പതിലേറെപ്പേര്‍ പേര്‍ വോട്ടുചെയ്യാതെ മടങ്ങി. മലപ്പുറം പാണക്കാട് ബൂത്തിലുണ്ടായ യന്ത്രത്തകരാര്‍ മൂലം സാദിഖലി ശിഹാബ് തങ്ങൾ അടക്കമുള്ളവര്‍ വോട്ടുചെയ്യാന്‍ ഒന്നരമണിക്കൂര്‍ കാത്തിരിക്കേണ്ടിവന്നു. പോളിങ് സ്റ്റേഷൻ സന്ദർശിക്കാനെത്തിയ ബാലുശേരി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ധർമജൻ ബോൾഗാട്ടിയെ എൽഡിഎഫ് പ്രവർത്തകർ തടഞ്ഞു. 86, 87, 88 ബൂത്തുകളുടെ വോട്ടെടുപ്പ് നടക്കുന്ന കരുമല എസ്എംഎംഎയുപി സ്കൂളിൽ വച്ചാണ് സംഭവം. കുറച്ചു സമയം നീണ്ട തർക്കത്തിനു ശേഷം സ്ഥാനാർഥി പോളിങ് സ്റ്റേഷൻ സന്ദർശിച്ചു.

കോട്ടയം എസ്എച്ച് മൗണ്ട് സെന്റ് മർസെൽനാസ് സ്കൂളിൽ വോട്ടു ചെയ്യാനെത്തിയ വീട്ടമ്മ കുഴഞ്ഞു വീണു മരിച്ചു. കോട്ടയം കൊട്ടാരപ്പറമ്പിൽ അന്നമ്മ ദേവസ്യയാണ് (73) കുഴഞ്ഞു വീണു മരിച്ചത്.

thepoliticaleditor

കല്‍പറ്റയില്‍ ഒരു ബൂത്തില്‍ കൈപ്പത്തിക്കു ചെയ്താല്‍ വോട്ട് താമരയ്ക്ക് പോകുന്നതായുള്ള വിചിത്ര സ്ഥിതി ഉണ്ടായതിനെത്തുടര്‍ന്ന് വോട്ടിങ് നിര്‍ത്തിവെച്ചു. കണിയാമ്പറ്റ പഞ്ചായത്തിലെ 54ാം നമ്പർ ബൂത്തായ അൻസാരിയ കോംപ്ലക്സിൽ ആണ് ഉണ്ടായത്. കലക്ടറേറ്റിൽനിന്നു തിരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. 3 പേർ വോട്ട് കൈപ്പത്തിക്കു വോട്ട് ചെയ്തതിൽ 2 പേരുടെ വോട്ട് താമരയ്ക്കും ഒരാളുടേത് ആന ചിഹ്നത്തിലുമായാണ് വിവിപാറ്റിൽ കാണിച്ചത്.

Spread the love
English Summary: huge voting in kerala

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick