പരീക്ഷയ്ക്ക് പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സംസ്ഥാനത്ത് കോവിഡ് പ്രതിരോധം ഊര്‍ജിതമാക്കുന്നതിന് ചീഫ് സെക്രട്ടറി വി.പി. ജോയിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. കോവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തിലും തെരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തിലും മാറ്റിവെച്ച എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ ആരംഭിക്കുന്ന സാഹചര്യത്തിലും ജാഗ്രത പാലിക്കണമെന്ന് യോഗം വിലയിരുത്തി. പരീക്ഷയ്ക്ക് പോകുമ്പോള്‍ ശ...

നാളെ മുതൽ പോലീസ് പരിശോധന കർശനം

കേരളത്തിൽ കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ കോർ കമ്മിറ്റി യോഗത്തിൽ തീരുമാനം. നാളെ മുതൽ പോലീസ് പരിശോധന കർശനമാക്കും സാമൂഹിക അകലവും ഉറപ്പാക്കാൻ നിർദ്ദേശം എല്ലാ പോളിംഗ് ഏജന്റ് മാർക്കും പരിശോധന നടത്തും. കൂടുതൽ സെക്ടറിൽ മജിസ്ട്രേറ്റ് മാരെ നിയമിക്കും ഇതര സംസ്ഥാന കാർക്ക് ഒരാഴ്ച ക്വാറന്റീൻ തുടരും പരിശോധനകളുടെ എണ്ണം കൂട്ടും വാക്സിനേഷൻ ഊ...

ഇന്ന് 3502 പേര്‍ക്ക് കോവിഡ്

കേരളത്തില്‍ ഇന്ന് 3502 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 550, എറണാകുളം 504, തിരുവനന്തപുരം 330, കോട്ടയം 300, കണ്ണൂര്‍ 287, തൃശൂര്‍ 280, മലപ്പുറം 276, കൊല്ലം 247, പാലക്കാട് 170, ആലപ്പുഴ 157, കാസര്‍ഗോഡ് 116, പത്തനംതിട്ട 111, ഇടുക്കി 92, വയനാട് 82 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസ...

പാനൂരിൽ സംഘർഷം: ലീഗ് പ്രവർത്തകൻ വെട്ടേറ്റു മരിച്ചു

കണ്ണൂരിലെ പാനൂരില്‍ തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തിനു തുടർച്ചയായി രാത്രി ഉണ്ടായ ആക്രമണത്തിൽ പരിക്കേറ്റ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ ആശുപത്രിയിൽ മരിച്ചു.. പുല്ലൂക്കര പാറാല്‍ മന്‍സൂര്‍(22) ആണ് മരിച്ചത്. സഹോദരന്‍ മുഹ്‌സിന് പരിക്കേറ്റു.സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ പിടിയിലായിട്ടുണ്ട്. കൊലപാതകത്തിന് പിറകില്‍ സിപിഎം ആണെന്ന് ലീഗ് ആരോപിച്ചു. ഇന്ന...

74.02 % പോളിങ്…’തപാൽ’ ചേരുമ്പോൾ 77 കടക്കും

നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 74.02 % പോളിങ്. വീടുകളിൽ ചെന്നു രേഖപ്പെടുത്തിയ മൂന്നര ലക്ഷത്തിലേറെ തപാൽ വോട്ടുകളും പോളിങ് ഉദ്യോഗസ്ഥരുടെ വോട്ടുകളും കൂടി ഉൾപ്പെടുത്തിയുള്ള കണക്ക് ഇന്നു തയാറാക്കുമ്പോൾ പോളിങ് 77 % കടന്നേക്കും. 2016 ൽ പോളിങ് 77.10 % ആയിരുന്നു. മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ 74.53 % പേർ വോട്ടു ചെയ്തു. ജില്ലകളിലെ പോളിങ് ശതമാന...

ആര് വാഴും ആര് വീഴും? 140 മണ്ഡലങ്ങളിലെ പോള്‍ പ്രവചനം

വോട്ടുകള്‍ പെട്ടിയിലായി. ഉയര്‍ന്ന വോട്ടിങ് ശതമാനം ആരെ തുണയ്ക്കും ആരെ തകര്‍ക്കും എന്ന വിലയിരുത്തലിന്റെ നാളുകളാണിനി…140 മണ്ഡലങ്ങളിലെയും രാഷ്ട്രീയനിരീക്ഷകരുമായും മാധ്യമപ്രവര്‍ത്തകരുമായും സാധാരണ വോട്ടര്‍മാരുമായും സംസാരിച്ചും ചര്‍ച്ച നടത്തിയും പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ പി.വി.അരവിന്ദ് തയ്യാറാക്കിയ എക്‌സ്‌ക്ലൂസീവ് സാധ്യതാപ്രവചനം 'ദ പൊളിറ്റിക്കല്‍ എ...

കണ്ണൂര്‍ ജില്ലയില്‍ 77.78 ശതമാനം പോളിങ്…വിശദാംശം ‌

നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയില്‍ 77.78 ശതമാനം പോളിങ്‌ രേഖപ്പെടുത്തി. 11 നിയോജകമണ്ഡലങ്ങളിലെ 3137 ബൂത്തുകളിലായി 1603095 പേര്‍ സമ്മതിദായകാവകാശം വിനിയോഗിച്ചു. ഇതില്‍ 858131 പേര്‍ (78.84%) സ്ത്രീകളും 744960 പേര്‍ (76.58%) പുരുഷന്മാരും ആറു പേര്‍ (42.85%) ഭിന്നലിംഗക്കാരുമാണ്. തളിപ്പറമ്പ് മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടു...

വിജയിന്റെ സൈക്കിള്‍ യാത്ര
വിവാദമായി, അതുക്കും മീതെ വൈറലായി

ഇതിലും അധികം ശക്തമായി ഒരു സന്ദേശം നല്‍കാന്‍ മറ്റൊരു സെലിബ്രിറ്റി വോട്ടറും ഇന്ത്യയില്‍ പ്രത്യേകിച്ച് തമിഴ്‌നാട്ടില്‍ തയ്യാറാകും എന്ന് കരുതാന്‍ വയ്യ…അത്രയധികം ധ്വന്യാത്മകമായ പ്രതികരണമായിരുന്നു ഇന്ന് ഇളയ ദളപതി വിജയ് ഇന്ന് സമൂഹ മധ്യത്തില്‍ കാണിച്ചു കൊടുത്തത്. വിജയ് വോട്ടു ചെയ്യാനായി പോളിങ് സ്‌റ്റേഷനിലേക്ക് വന്നത് സൈക്കിളിലായിരുന്നു. ഇന്ന് ഇന്ത്യ നേ...

സംസ്ഥാനത്ത് കോവിഡ് കുതിക്കുന്നു… ഇന്ന് 3502

സംസ്ഥാനത്ത് കോവിഡ് കുതിക്കുന്നു. ഇന്ന് 3502 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇത് ഇന്നലെ ഉള്ളതിനെ അപേക്ഷിച്ചു 1000 എണ്ണം അധികമാണ്. തിരഞ്ഞെടുപ്പും ഉത്സവങ്ങളും എല്ല്ലാം ചേർന്ന് ഉണ്ടാവാൻ പോകുന്ന രോഗ വ്യാപനം എത്ര ആണെന്ന് ഒരാഴ്ചയ്ക്കകം വെളിപ്പെടാൻ തുടങ്ങും. ഒറ്റ ദിവസം 1000 കേസുകൾ വർധിച്ചത് വലിയ അപായ സൂചന ആണ് നൽകുന്നത്. ഇന്ന് എറണാകുളം 487, കണ്ണൂര്‍ 4...

അമിത് ഷായെയും യോഗിയെയും വധിക്കുമെന്ന് ഇ-മെയില്‍

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയുള്ള ഇ-മെയില്‍ സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്‌സിന്(സിആര്‍പിഎഫ്) ലഭിച്ചു. സിആര്‍പിഎഫിന്റെ മുംബൈയിലുള്ള ആസ്ഥാനത്താണ് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ഇ-മെയില്‍ ലഭിച്ചത്. ഇന്നാണ് ഇതു സംബന്ധിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത...