ഷാജ്‌ കിരണ്‍ സംഘപരിവാറിന്റെ ഏജന്റാണെന്ന്‌ പറഞ്ഞാല്‍ നിഷേധിക്കാനാവുമോ..?

സ്വര്‍ണക്കടത്തു കേസിലെ പ്രധാന പ്രതി സ്വപ്‌ന സുരേഷിനെ സ്വാധീനിക്കാന്‍ ഷാജ്‌ കിരണ്‍ എന്ന മുന്‍ മാധ്യമപ്രവര്‍ത്തകനെ മുഖ്യമന്ത്രി അയച്ചു എന്ന നിലയില്‍ രാഷ്‌്‌ട്രീയ കേരളം ഇപ്പോള്‍ ചര്‍ച്ച മുന്നോട്ടു കൊണ്ടു പോകുമ്പോള്‍ റിപ്പോര്‍ട്ടര്‍ ടി.വി. ചീഫ്‌ എഡിറ്റര്‍ എം.വി.നികേഷ്‌ കുമാറിന്റെ വെളിപ്പെടുത്തല്‍ കൂടി വരുമ്പോള്‍ ഷാജ്‌ കിരണ്‍ ആരുടെ ഏജന്റാണെന്ന ദ...

മോദിയും തുടങ്ങുന്നു “ലൈഫ്”…ഇന്ന് ഉദ്‌ഘാടനം

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് വീഡിയോ കോൺഫറൻസിംഗിലൂടെ ആഗോള സംരംഭമായ 'ലൈഫ് സ്റ്റൈൽ ഫോർ ദ എൻവയോൺമെന്റ് (ലൈഫ്) പ്രസ്ഥാനത്തിന് തുടക്കം കുറിക്കും. ലോകമെമ്പാടുമുള്ള വ്യക്തികളെയും കമ്മ്യൂണിറ്റികളെയും ഓർഗനൈസേഷനുകളെയും പരിസ്ഥിതി ബോധമുള്ള ജീവിതശൈലി സ്വീകരിക്കാൻ സ്വാധീനിക്കാനും പ്രേരിപ്പിക്കാനും അക്കാദമിക്, സർവകലാശാലകൾ, ഗവേഷ...

ശ്രീലങ്കന്‍ പ്രധാനമന്ത്രി രാജിവെച്ചു

ശ്രീലങ്കൻ പ്രധാനമന്ത്രി മഹീന്ദ രജ്പക്‌സെ രാജിവെച്ചു.രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ വന്‍ ജനരോഷമുയരുന്ന സാഹചര്യത്തിലാണ് രാജി.

കോവിഡ് ബൂസ്റ്റർ ഡോസ് : സ്‌പുട്‌നിക്‌ വാക്‌സിനും ഇന്ത്യ അംഗീകരിച്ചു…

കൊവിഡിനുള്ള മൂന്നാമത്തെ കരുതല്‍ ഡോസ്‌(ബൂസ്‌റ്റര്‍ ഡോസ്‌) ആയി റഷ്യന്‍ നിര്‍മിത സ്‌പുട്‌നിക്‌ വാക്‌സിനെയും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. ഇതോടെ രാജ്യത്ത്‌ സ്‌പുട്‌നിക്‌ വാക്‌സിന്‍ സ്വീകരിച്ച ആറര ലക്ഷം പേര്‍ക്ക്‌ ബൂസ്റ്റര്‍ ഡോസ്‌ എടുക്കാന്‍ അവസരം ലഭിക്കും. https://thepoliticaleditor.com/2022/05/brother-shoots-dead-sister-for-dancing-and-mod...

കാശ്മീരിൽ പഹൽഗാമിലെ ഏറ്റുമുട്ടലിൽ കമാൻഡർ മുഹമ്മദ് അഷ്റഫ് ഖാൻ ഉൾപ്പടെ 3 ഭീകരർ കൊല്ലപ്പെട്ടു

തെക്കൻ കശ്മീരിൽ ഇന്ന് നടന്ന ഏറ്റുമുട്ടലിൽ ഹിസ്ബുൾ മുജാഹിദീൻ (എച്ച്എം) കമാൻഡർ മുഹമ്മദ് അഷ്റഫ് ഖാൻ ഉൾപ്പടെ 3 ഭീകരരെ സൈന്യം വധിച്ചു.കശ്മീരിൽ ജീവിച്ചിരിക്കുന്ന തീവ്രവാദികളിൽ ഏറ്റവും പ്രായം കൂടിയ ആളാണ് മുഹമ്മദ് അഷ്റഫ് ഖാൻ. തെക്കൻ കശ്മീരിലെ പ്രശസ്ത ടൂറിസ്റ്റ്കേന്ദ്രമായ പഹൽഗാമിലെ വനത്തിൽ ഇന്ന് രാവിലെ ആരംഭിച്ച വെടിവെപ്പിലാണ് ഖാൻ എന്ന അഷ്‌റഫ് മൊൾവിയു...

പി.ശശിയുടെ നിയമനത്തില്‍ കണ്ണൂരിലെ പാര്‍ടി അടിത്തട്ടില്‍ അമര്‍ഷം…പി.ജയരാജന്റെ നിലപാടിന്‌ സ്വീകാര്യത

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി.ശശിയെ നിയമിച്ച സി.പി.എം. തീരുമാനത്തില്‍ പുറമേ ആരും പ്രതികരിക്കുന്നില്ലെങ്കിലും പാര്‍ടി അണികളിലും ജില്ലയിലെ മധ്യതലം വരെയുള്ള പ്രാദേശിക നേതൃനിരയില്‍ പലയിടത്തും വലിയ അമര്‍ഷം പ്രകടമാണ്‌. പി.ജയരാജന്റെ സ്വീകരിച്ചുവെന്ന്‌ പറയപ്പെടുന്ന നിലപാടിന്‌ വലിയ സ്വീകാര്യതയാണ്‌ വീണ്ടും കിട്ടിയിരിക്കുന്നത്‌. പി.ജെ....

‘പന്തിനൊപ്പം പറന്ന്’ കോമളവല്ലി..

കാല്‍പ്പന്തുകളിയുടെ ആരവമുയരുന്ന മൈതാനങ്ങള്‍ സ്വപ്‌നം കണ്ട്‌ ഉറങ്ങുകയും ഉണരുകയും ചെയ്യുന്ന ഫുട്‌ബോള്‍ ഭ്രാന്തന്‍മാരുടെ ഇടയില്‍ ഒരു "ഫുട്‌ബോള്‍ ഭ്രാന്തി" എന്ന പേരിനര്‍ഹയായി ഒരാള്‍ അധികമാരുമറിയാതെ ഈ നാട്ടിലുണ്ട്‌-കെ.വി. കോമളവല്ലി. കെ.വി. കോമളവല്ലി യൂറോപ്പിലെയും ലാറ്റിനമേരിക്കയിലെയും കളിക്കളങ്ങളുടെ ഗാലറികള്‍ തിളച്ചുമറിയുമ്പോള്‍ ഇവിടെ കോമളവല്...

മഹാമാരിക്കിടയിലും സൂപ്പര്‍ താരങ്ങളുടെ വന്‍ ചിത്രങ്ങള്‍…മരക്കാര്‍, മാസ്റ്റര്‍, ജയ്‌ഭീം തകര്‍ത്തത്‌ മുന്‍കാല റെക്കോര്‍ഡുകള്‍

കൊവിഡ് 19 മൂലം കോടികളുടെ നഷ്ടം നേരിട്ട വിനോദ വ്യവസായം വീണ്ടും ട്രാക്കിൽ എത്തിത്തുടങ്ങി. മഹാമാരിക്കിടയിലും ഈ വർഷംസൂപ്പർ താരങ്ങളുടെ നിരവധി വമ്പൻ ബഡ്ജറ്റ് സിനിമകൾ പുറത്തിറങ്ങി, അവ പ്രേക്ഷകരെ രസിപ്പിച്ചു എന്ന് മാത്രമല്ല പല മുൻ കാല റെക്കോർഡുകളും തകർക്കുകയും ചെയ്തു. മരക്കാർ റിലീസിന് മുമ്പ് 100 കോടി നേടി സൂപ്പർ സ്റ്റാർ മോഹൻലാൽ ചിത്രം "മരക്കാർ-...

കണ്ണൂര്‍ തളിപ്പറമ്പിലെ വിമത നേതാവ്‌ കെ.മുരളീധരനെ സി.പി.എം. പുറത്താക്കി

സി.പി.എം. മുന്‍ തളിപ്പറമ്പ്‌ ഏരിയാ കമ്മിറ്റി അംഗവും മുന്‍ തളിപ്പറമ്പ നഗരസഭാ വൈസ്‌ ചെയര്‍മാനുമായ കോമത്ത്‌ മുരളീധരനെ സി.പി.എം. പുറത്താക്കി. ഏതാനും മാസമായി മുരളീധരന്‍ പാര്‍ടിയുമായി പരസ്യമായി ഇടഞ്ഞു നില്‍ക്കുകയായിരുന്നു. ഏരിയാ കമ്മിറ്റിയില്‍ നിന്നും നേരത്തെ തന്നെ മുരളീധരനെ നോര്‍ത്ത്‌ ലോക്കല്‍ കമ്മിറ്റിയിലേക്ക്‌ തരം താഴ്‌ത്തിയിരുന്നു. തുടര്‍ന്ന്‌ മു...

ജയ്‌ ഭീം തകര്‍ത്തോടുന്നു, വിവാദവും…സി.പി.എം.കാര്‍ ഈ സിനിമ തീര്‍ച്ചയായും കാണണം

ആമസോണ്‍ പ്രൈമില്‍ റീലീസ്‌ ചെയ്‌ത ബഹുഭാഷാ ചിത്രമായ ജയ്‌ഭീം ആദ്യ ദിനം തന്നെ വന്‍ ചര്‍ച്ചയായി മാറിയിരിക്കയാണ്‌. ഉഗ്രന്‍ അഭിപ്രായമാണ്‌ ടി.ജെ. ജ്ഞാനവേല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്‌ത സിനിമയ്‌ക്ക്‌ ലഭിച്ചിരിക്കുന്നത്‌. ഇന്ത്യന്‍ ജാതീയതയുടെ മനഷ്യത്വഹീനതയുടെയും പൊലീസിന്റെ ക്രൂരതകളുടെയും പച്ചയായ ആവിഷ്‌കാരമായ ഈ സിനിമ തമിഴ്‌, ഹിന്ദി, തെലുങ്ക്‌ ഭാഷകളില്‍ ...