അജ്ഞാതവാസം കഴിഞ്ഞു,
രാജു നാരായണസ്വാമി വീണ്ടും ജോലിയില്‍

രാജു നാരായണ സ്വാമിയെ വീണ്ടും സർവീസിൽ തിരിച്ചെടുത്തു. പാർലമെൻ്ററി കാര്യപ്രിൻസിപ്പൽ സെക്രട്ടറിയാണ് നിയമനം. നാളികേര ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കിയ ശേഷം അദ്ദേഹം സര്‍വ്വീസില്‍ തിരികെ കയറിയിട്ടില്ല. തിരികെ കയറാന്‍ ആവശ്യപ്പെട്ട് പൊതുഭരണവകുപ്പ് കത്തയച്ചിരുന്നു.തുടർന്നാണ് ഇപ്പോൾ നിയമനം

ഒരു തൃണമൂല്‍ എം.എല്‍.എ. കൂടി ബി.ജെ.പി.യില്‍ ചേര്‍ന്നു

പശ്ചിമബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് സമ്മര്‍ദ്ദം വര്‍ധിപ്പിച്ചു കൊണ്ട്‌ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും ബി.ജെ.പി.യിലേക്കു പോകുന്ന എം.എല്‍.എ.മാരുടെയും മന്ത്രിമാരുടെയും എണ്ണം ദിനംപ്രതി വര്‍ധിക്കുന്നു. ഡയമണ്ട് ഹാര്‍ബര്‍ എം.എല്‍.എ. ആയ ദീപക് ഹല്‍ദാര്‍ തൃണമൂലില്‍ നിന്നും രാജി വെച്ച് ബി.ജെ.പി.യില്‍ ചേര്‍ന്നു. കഴിഞ്ഞ ഒന്നര മാസത്തിനിടയില്‍ ത...

ഒടുവില്‍ കെ.വി.തോമസിന് സ്ഥാനം കിട്ടി !

കേരളത്തിലെ തിരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിക്കാന്‍ അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി 40 അംഗ തിരഞ്ഞെടുപ്പു സമിതി പ്രഖ്യാപിച്ചു. പാര്‍ടിയുമായി ഇടഞ്ഞു നിന്നിരുന്ന മുന്‍ കേന്ദ്രമന്ത്രി കെ.വി. തോമസ് സമിതി അംഗമാണ്. പി.ജെ.കുര്യനും, പി.സി.ചാക്കോയും സമിതിയിലുണ്ട്. അഞ്ച് വനിതകളെയും സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തന്നെ കോണ്‍ഗ്രസ് ഒരുതരത്തിലും പ...

ആ പ്രസ്താവന അതിരു കടന്നത്-വിജയരാഘവന് സി.പി.എം. സെക്രട്ടേറിയറ്റിന്റെ തിരുത്ത്‌

പാണക്കാട് കുടുംബത്തിനെതിരായ പരാമര്‍ശത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി വിജയരാഘവന്റെ പ്രസ്താവന അതിരുകടന്നതാണെന്ന് സിപിഎം സെക്രട്ടേറിയറ്റ്.ഘടക കക്ഷിയുടെ നേതാവിനെ കണ്ടത് മറ്റൊരു തരത്തില്‍ ചിത്രീകരിക്കാന്‍ പാടില്ലായിരുന്നു. വിജയരാഘവന്റെ പ്രസ്താവന അസ്ഥാനത്തുള്ളതും അതിരു കടന്നതാണെന്നും സിപിഎം സെക്രട്ടേറിയറ്റ് വിലയിരുത്തി. തെരഞ്ഞെടുപ്പ് അടുത്തിരി...

ലോക് ഡൗണിനു ശേ​ഷം ആ​ദ്യ​മാ​യി ആനവണ്ടിക്ക് 100 കോടി കിട്ടി

ലോക്ഡൗണിനു ശേ​ഷം ആ​ദ്യ​മാ​യി കെ​എ​സ്‌ആ​ര്‍​ടി​സി​യു​ടെ മാ​സ​വ​രു​മാ​നം 100 കോ​ടി ക​ട​ന്നു.ജ​നു​വ​രി മാ​സം സ​ര്‍​വീ​സ് ന​ട​ത്തി ല​ഭി​ച്ച​ത് 100 കോ​ടി 46 ല​ക്ഷം രൂ​പ​യാ​ണ്. ജൂ​ലൈ മാ​സ​ത്തി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തി കി​ട്ടി​യ​ത് 21.38 കോ​ടി മാ​ത്ര​മാ​യി​രു​ന്നു. അ​വി​ടെ നി​ന്നാ​ണ് ജ​നു​വ​രി മാ​സ​ത്തി​ല്‍ 100 കോ​ടി ക​ള​ക്ഷ​ന്‍ നേ​ടി​യ​ത്. 5000 സ​...

അയോധ്യ രാമക്ഷേത്ര നിര്‍മ്മാണഫണ്ട് ഉദ്ഘാടനം ആലപ്പുഴ ജില്ലാ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ വക!!

അയോധ്യ ക്ഷേത്ര നിർമ്മാണ ഫണ്ട് പിരിവ് കോൺഗ്രസ് നേതാവ് ഉദ്ഘാടനം ചെയ്ത സംഭവം വിവാദമായി. ആലപ്പുഴ ഡി സി സി ഉപാധ്യക്ഷൻ രഘുനാഥ പിള്ള ആണ് ആർ എസ് എസ് ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്തത്. നവമാധ്യമങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ തന്നെ ഇതിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തു വന്നു. കഴിഞ്ഞ ദിവസമാണ് പള്ളിപ്പുറം പട്ടാര്യസമാജം പ്രസിഡന്റ് കൂടിയായ രഘുനാഥപിള്ള കടവിൽ ക്ഷ...

സമരം ചെയ്ത ദിവസത്തെ ശമ്പളം അനുവദിച്ച സര്‍ക്കാര്‍ ഉത്തരവ് കോടതി റദ്ദാക്കി

സമര ദിനങ്ങള്‍ശമ്പള അവധിയായി കണക്കാക്കി ഇറക്കിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ 2019 ജനുവരി 8, 9 തിയതികളില്‍ നടന്ന അഖിലേന്ത്യാ പണിമുടക്കില്‍ പങ്കെടുത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്രണ്ട് ദിവസത്തെ ശമ്പളം അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനമാണ് കോടതി റദ്ദാക്കിയത്. ആലപ്പുഴ കളര്‍കോട് സ്വദേശിയും മുന്‍ സര്‍ക്കാര്...

ഒരു എം.എല്‍.എ. കൂടി മമതയെ കൈവിട്ടു

തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും വിട്ടുപോകുന്ന എം.എല്‍.എ.മാരുടെയും മന്ത്രിമാരുടെയും എണ്ണം ദിനംപ്രതി വര്‍ധിക്കുന്നു. തിങ്കളാഴ്ച ഡയമണ്ട് ഹാര്‍ബര്‍ എം.എല്‍.എ. ആയ ദീപക് ഹല്‍ദാര്‍ താന്‍ പാര്‍ടി വിടുകയാണെന്ന് പ്രഖ്യാപിച്ചു. ബി.ജെ.പി.യിലേക്കാണ് ഇദ്ദേഹത്തിന്റെ നീക്കം എന്ന് പറയപ്പെടുന്നു. പാര്‍ടിയില്‍ തന്നെപ്പോലുള്ളവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന...

ബജറ്റില്‍ കൂടിയ വില ഫലത്തില്‍ കുറയും ( വി.മുരളീധരനെ ട്രോളിയതല്ല!)

കർഷക ക്ഷേമ പദ്ധതികൾക്കായി പെട്രോളിയം ഉൽപന്നങ്ങൾക്കടക്കം സെസ് ഏർപ്പെടുത്തി. പെട്രോളിന് ലിറ്ററിന് 2.50 രൂപയും ഡീസലിന് 4 രൂപയുമാണ് കൂടുക. എന്നാൽ ഇവയുടെ എക്സൈസ് ഡ്യൂട്ടി കുറച്ചതിനാൽ വില കൂടില്ല. സ്വർണം, വെള്ളി കട്ടികൾക്ക് 2.5%, മദ്യത്തിന് 100 %, ക്രൂഡ് പാം ഓയിൽ- 17.5%, 20% സോയാബീൻ, സൂര്യകാന്തി എണ്ണ-20 %, ആപ്പിൾ-35 %, കൽക്കരി, ലിഗ്നൈറ്റ്-1.5 %,...

രാജ്യത്തെ കച്ചവട താല്‍പര്യങ്ങള്‍ക്കു വിട്ടുനല്‍കുന്ന ബജറ്റ് – പിണറായി

നവ ഉദാരവല്‍ക്കരണ പ്രക്രിയകളെ പൂര്‍വാധികം ശക്തിയോടെ നടപ്പാക്കുമെന്ന എന്‍ഡിഎ സര്‍ക്കാര്‍ പ്രഖ്യാപനത്തിന്‍റെ പ്രതിഫലനമാണ് കേന്ദ്ര ബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൂടുതല്‍ പൊതുസ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാനും ഇന്‍ഷുറന്‍സ് മേഖലയിലടക്കം വിദേശ നിക്ഷേപം വര്‍ധിപ്പിക്കാനും നിർദേശങ്ങളുള്ള ബജറ്റ് എല്ലാ മേഖലകളില്‍നിന്നും സര്‍ക്കാര്‍...