പശ്ചിമബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് സമ്മര്‍ദ്ദം വര്‍ധിപ്പിച്ചു കൊണ്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും ബി.ജെ.പി.യിലേക്കു പോകുന്ന എം.എല്‍.എ.മാരുടെയും മന്ത്രിമാരുടെയും എണ്ണം ദിനംപ്രതി വര്‍ധിക്കുന്നു. ഡയമണ്ട് ഹാര്‍ബര്‍ എം.എല്‍.എ. ആയ ദീപക് ഹല്‍ദാര്‍ തൃണമൂലില്‍ നിന്നും രാജി വെച്ച് ബി.ജെ.പി.യില്‍ ചേര്‍ന്നു.
കഴിഞ്ഞ ഒന്നര മാസത്തിനിടയില്‍ തൃണമൂല്‍ വിട്ട് ബി.ജെ.പി.യില്‍ ചേരുന്ന 11-ാമത്തെ എം.എല്‍.എ. ആണ് ദീപക്.
പാര്‍ടിയില്‍ തന്നെപ്പോലുള്ളവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ല എന്ന പരാതിയും ഉയര്‍ത്തിയാണ് ദീപക് പാര്‍ടി വിട്ടിരിക്കുന്നത്. രണ്ടു തവണ എം.എല്‍.എ. ആയിരുന്ന ദീപക് കുറേ മാസങ്ങളായി പാര്‍ടി നേതൃത്വവുമായി രസത്തിലായിരുന്നില്ല. ബി.ജെ.പി. നേതാവ് സോവന്‍ ചാറ്റര്‍ജിയുമായി അടുപ്പമുള്ള വ്യക്തിയാണ് ദീപക്.