Categories
latest news

ഒരു എം.എല്‍.എ. കൂടി മമതയെ കൈവിട്ടു

തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും വിട്ടുപോകുന്ന എം.എല്‍.എ.മാരുടെയും മന്ത്രിമാരുടെയും എണ്ണം ദിനംപ്രതി വര്‍ധിക്കുന്നു. തിങ്കളാഴ്ച ഡയമണ്ട് ഹാര്‍ബര്‍ എം.എല്‍.എ. ആയ ദീപക് ഹല്‍ദാര്‍ താന്‍ പാര്‍ടി വിടുകയാണെന്ന് പ്രഖ്യാപിച്ചു. ബി.ജെ.പി.യിലേക്കാണ് ഇദ്ദേഹത്തിന്റെ നീക്കം എന്ന് പറയപ്പെടുന്നു. പാര്‍ടിയില്‍ തന്നെപ്പോലുള്ളവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ല എന്ന പരാതിയും ഉയര്‍ത്തിയാണ് ദീപക് പാര്‍ടി വിട്ടിരിക്കുന്നത്. രണ്ടു തവണ എം.എല്‍.എ. ആയിരുന്ന ദീപക് കുറേ മാസങ്ങളായി പാര്‍ടി നേതൃത്വവുമായി രസത്തിലായിരുന്നില്ല. ബി.ജെ.പി. നേതാവ് സോവന്‍ ചാറ്റര്‍ജിയുമായി അടുപ്പമുള്ള വ്യക്തിയാണ് ദീപക്.

Spread the love
English Summary: aNOTHER THRINAMOOL CONGRESS MLA , NAMED DEEPAK HALDAR OF DIAMOND HARBOUR QUIT THE PARTY ON MONDAY.

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick