ഇന്ത്യ സന്ദർശിക്കാനെത്തിയ റഷ്യൻ പ്രസിഡന്റ് പുടിന് രാഷ്ട്രപതി നൽകുന്ന ഔദ്യോഗിക അത്താഴവിരുന്നിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ക്ഷണമില്ല. രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയെയും ക്ഷണിച്ചിട്ടില്ല. എന്നാൽ കോൺഗ്രസ് എം.പി ശശി തരൂരിന് വിരുന്നിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധിയും ഖാർഗെയും വിരുന്നിൽ പങ്കെടുക്കില്ലെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. വിദേശകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എന്ന നിലയിൽ തനിക്ക് ക്ഷണം ലഭിച്ചതായും പങ്കെടുക്കുമെന്നും തരൂർ വ്യക്തമാക്കിയിട്ടുണ്ട്. രാഹുൽ ഗാന്ധിയെ ക്ഷണിക്കാത്തതിനെ കുറിച്ച് തനിക്കറിയില്ലെന്നും തരൂർ പറഞ്ഞു.


















