കഴിഞ്ഞ വെള്ളിയാഴ്ച കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബിരുദാനന്തര ബിരുദധാരിയായ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ സിബിഐ അന്വേഷണത്തിന് കൊൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടു.
എന്തുകൊണ്ടാണ് തുടക്കത്തിൽ കൊലക്കേസ് രജിസ്റ്റർ ചെയ്യാത്തതെന്നും അസ്വാഭാവിക മരണത്തിന് മാത്രം കേസെടുത്തതെന്നും സർക്കാരിനോട് ഹൈക്കോടതി ചോദിച്ചതിന് പിന്നാലെയാണ് സിബിഐ അന്വേഷണ ഉത്തരവ്.
കേസുമായി ബന്ധപ്പെട്ട് ആദ്യം ചോദ്യം ചെയ്യേണ്ടത് ആർജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ അന്നത്തെ പ്രിൻസിപ്പൽ ഡോ.സന്ദീപ് ഘോഷിനെയാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

















