• Home
  • kerala
  • വൈദ്യപരിശോധനയ്ക്ക് എത്തിച്ച പ്രതി ഡോക്ടറുടെ കഴുത്തിൽ കുത്തി

വൈദ്യപരിശോധനയ്ക്ക് എത്തിച്ച പ്രതി ഡോക്ടറുടെ കഴുത്തിൽ കുത്തി

വൈദ്യപരിശോധനയ്ക്ക് എത്തിച്ച പ്രതി ഡോക്ടറെയും പോലീസ് ഉദ്യോഗസ്ഥരെയുമടക്കം അഞ്ചു പേരെ കത്രിക കൊണ്ട് കുത്തി പരുക്കേല്‍പ്പിച്ചു. കൊട്ടാരക്കര താലൂക്ക്‌ ആശുപത്രിയിലാണ് സംഭവം.

ഡോക്ടറെയും നാല് പൊലീസ് ഉദ്യോഗസ്ഥരെയുമാണ് പ്രതി കുത്തിയത്. കഴുത്തിൽ കുത്ത് കൊണ്ട ഡോക്ടറുടെ നില ഗുരുതരമാണ്. ഡോക്ടറെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രേവേശിപ്പിച്ചു.

പൂയപ്പള്ളി സ്വദേശി സന്ദീപ് ആണ് ആക്രമിച്ചത്. ഇന്ന് പുലര്‍ച്ചെ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ ആശുപത്രിയിലെത്തിച്ച് മുറിവ് തുന്നിക്കെട്ടുന്നതിനിടെയായിരുന്നു അക്രമം.

വീടിന് അടുത്തുള്ളവരുമായി നടത്തിയ അടിപിടിയില്‍ സന്ദീപിന് കാലിന് മുറിവേറ്റിരുന്നു. തുടര്‍ന്ന് പൊലീസ് സന്ദീപിനെ കൊട്ടാരക്കര ആശുപത്രിയിലെത്തിച്ചു. മുറിവ് തുന്നിക്കെട്ടുന്നതിനിടെ സന്ദീപ് അവിടെയുണ്ടായിരുന്ന കത്രിക ഉപയോഗിച്ച് ഡോക്ടറുടെ കഴുത്തില്‍ കുത്തുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന പോലീസുകാരെയും ഇയാൾ കുത്തി.

Leave a Reply

Your email address will not be published. Required fields are marked *