ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ ജീവപര്യന്തം തടവു ശിക്ഷ അനുഭവിച്ചു വരുന്ന കുറ്റവാളി കിർമ്മാണി മനോജിനെ കണ്ണൂർ ജയിലിലേക്കു മാറ്റുന്നു . വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നുമാണ് മാറ്റുന്നത്. പ്രായമായ മാതാവിന് ജയിലിൽ വന്നുകാണാൻ സൗകര്യത്തിനാണ് ജയിൽ മാറ്റം. ഇക്കാര്യം ആവശ്യപ്പെട്ട് കിർമ്മാണി മനോജ് അപേക്ഷ നൽകിയിരുന്നു. ഈ അപേക്ഷ പരിഗണിച്ച് ജയിൽ ഡയറക്‌ടർ മനോജിനെ ജയിൽ മാറ്റാൻ ഉത്തരവിറക്കുകയായിരുന്നു. ആർഎസ്‌എസ് പ്രവർത്തകനും തലശേരി ബാറിലെ അഭിഭാഷകനുമായ വത്സരാജകുറുപ്പിനെ കൊലപ്പെടുത്തിയ കേസിലും കിർമ്മാണി മനോജ് പ്രതിയാണ്.













