• Home
  • national
  • ഉപതിരഞ്ഞെടുപ്പ്: മഹാരാഷ്ട്ര, ബിഹാര്‍, തെലങ്കാന…ബി.ജെ.പി.ക്ക് അനുകൂലമല്ല ആദ്യസൂചനകള്‍

ഉപതിരഞ്ഞെടുപ്പ്: മഹാരാഷ്ട്ര, ബിഹാര്‍, തെലങ്കാന…ബി.ജെ.പി.ക്ക് അനുകൂലമല്ല ആദ്യസൂചനകള്‍

നിയമസഭാ ഉപതിരഞ്ഞെടുപ്പുകളില്‍ ബിഹാറിലും മഹാരാഷ്ട്രയിലും തെലങ്കാനയിലും ആദ്യസൂചനകള്‍ ബി.ജെ.പി.ക്ക് നിരാശാജനകം. ബിഹാറിലെ ഗോപാല്‍ ഗഞ്ചില്‍ ആര്‍.ജെ.ഡിയും മഹാരാഷ്ട്രയിലെ അന്ധേരി ഈസ്റ്റില്‍ ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയും തെലങ്കാനയില്‍ തെലങ്കാന രാഷ്ട്ര സമിതിയും ബി.ജെ.പി. സ്ഥാനാര്‍ഥിയെക്കാള്‍ മുന്നേറുകയാണ്.

ബിഹാറില്‍ മൊകാമ സീറ്റില്‍ ആര്‍.ജെ.ഡി. സ്ഥാനാര്‍ഥി നീലം ദേവി 22,576 സീറ്റിന്റെ ലീഡ് നേടിക്കഴിഞ്ഞു. മഹാരാഷ്ട്രയിലെ അന്ധേരി ഈസ്റ്റില്‍ ഉദ്ദവിന്റെ സേനാ സ്ഥാനാര്‍ഥിക്ക് 11,361 വോട്ടിന്റെ ലീഡ് ഉണ്ട്.
അതേസമയം ബിജു ജനതദളിന്റെ കോട്ടയായ ഒഡിഷയില്‍ ബി.ജെ.ഡി. ദശാബ്ദങ്ങളായി കുത്തകയാക്കി വെച്ചിട്ടുള്ള ധാംനഗര്‍ സീറ്റില്‍ ബി.ജെ.പി. മുന്നേറ്റം നടത്തുകയാണ്. ബി.ജെ.പി. സ്ഥാനാര്‍ഥി 8737 വോട്ടിന് മുന്നിലാണ്. ബി.ജെ.പി.യെ സംബന്ധിച്ച് ഒരു നിര്‍ണായക വിജയമാണിത്.

Leave a Reply

Your email address will not be published. Required fields are marked *