• Home
  • kerala
  • സിനിമയുടെ പേരു പോലെ ചട്ടമ്പിയായോ ശ്രീനാഥ്‌ ഭാസി? നിര്‍മാതാക്കളുടെ കടുത്ത തീരുമാനം

സിനിമയുടെ പേരു പോലെ ചട്ടമ്പിയായോ ശ്രീനാഥ്‌ ഭാസി? നിര്‍മാതാക്കളുടെ കടുത്ത തീരുമാനം

ചട്ടമ്പി എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി തയ്യാറാക്കിയ അഭിമുഖത്തിനിടെ യൂ ട്യൂബ്‌ ചാനല്‍ അവതാരകയെ അസഭ്യം പറഞ്ഞതിന്റെ പേരില്‍ പൊലീസ്‌ അറസ്റ്റു രേഖപ്പെടുത്തിയ നടനെ ലഹരി ഉപയോഗം സംശയിച്ച്‌ പരിശോധനയ്‌ക്കും വിധേയനാക്കിതോടെ സിനിമാ നിര്‍മാതാക്കളും തള്ളിപ്പറഞ്ഞു. ഇപ്പോള്‍ അഭിനയിക്കുന്ന സിനിമകള്‍ തുടരാന്‍ അനുവദിക്കുമെന്നല്ലാതെ ഇനി സിനിമയില്‍ അഭിനയിപ്പിക്കില്ലെന്ന്‌ നിര്‍മാതാക്കളുടെ സംഘടന പ്രഖ്യാപിച്ചിരിക്കയാണ്‌. നടന്‌ ഇത്‌ വലിയ തിരിച്ചടിയാണ്‌. സിനിമാ മേഖലയില്‍ സ്‌ത്രീവിരുദ്ധ നിലപാടുകള്‍ വലിയ തോതില്‍ വിമര്‍ശന വിധേയമാകുന്നതിന്റെയും സ്‌ത്രീവിരുദ്ധതയ്‌ക്കെതിരെ നടിമാരുടെ കൂട്ടായ്‌മ പ്രതിരോധം തീര്‍ക്കുന്നതിന്റെയും പശ്ചാത്തലത്തിലാണ്‌ നിര്‍മ്മാതാക്കളുടെ തീരുമാനം എന്നത്‌ ചര്‍ച്ചയായി മാറിയിട്ടുണ്ട്‌.

Leave a Reply

Your email address will not be published. Required fields are marked *