നിയമം ലംഘിച്ച് പോപ്പുലര്‍ ഫണ്ട് നടത്തിയ മിന്നല്‍ ഹര്‍ത്താലിനെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ഏഴ് ദിവസത്തെ മുന്‍ കൂര്‍ നോട്ടീസ് നല്‍കാതെ ഹര്‍ത്താല്‍ നടത്താന്‍ പാടില്ലെന്നുള്ള നിയമം ലംഘിച്ചാണ് ഹര്‍ത്താല്‍ നടത്തിയതെന്ന് ജസ്റ്റിസുമാരായ ജയശങ്കരന്‍ നമ്പ്യാര്‍, മുഹമ്മദ് നിയാസ് എന്നിവര്‍ വ്യക്തമാക്കി. ഹര്‍ത്താലില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടായോ എന്നും അവരുടെ സ്വത്തുവകകള്‍ക്ക് നാശം സംഭവിച്ചോ എന്നും അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു.













