• Home
  • kerala
  • നാളെ രാവിലെ രാജ്‌ഭവനില്‍ മാധ്യമങ്ങളെ കാണുമെന്ന്‌ ഗവര്‍ണര്‍

നാളെ രാവിലെ രാജ്‌ഭവനില്‍ മാധ്യമങ്ങളെ കാണുമെന്ന്‌ ഗവര്‍ണര്‍

മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മില്‍ തുടങ്ങിയിരിക്കുന്ന പരസ്യമായ പോരില്‍ പുതിയ വഴിത്തിരിവ്‌. തിങ്കളാഴ്‌ച രാവിലെ 11.45-ന്‌ ഗവര്‍ണര്‍ രാജ്‌ഭവനില്‍ വാര്‍ത്താ ലേഖകരെ കാണുമെന്ന്‌ അറിയിച്ചിരിക്കയാണ്‌. മുഖ്യമന്ത്രി രണ്ടു ദിവസം മുമ്പ്‌ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ച മുഖ്യമന്ത്രിക്ക്‌ മറുപടി നല്‍കുമെന്നും മുഖ്യമന്ത്രി എഴുതിയ കത്തുള്‍പ്പെടെയുള്ള തെളിവുകള്‍ പുറത്തുവിടുമെന്നും ആരിഫ്‌ മുഹമ്മദ്‌ ഖാന്‍ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. തിങ്കളാഴ്‌ച തെളിവുകള്‍ പുറത്തുവിടുമെന്നാണ്‌ ഗവര്‍ണര്‍ പറഞ്ഞിരുന്നത്‌. രാജ്‌ഭവനില്‍ മാധ്യമങ്ങളെ ഗവര്‍ണര്‍ കാണുന്നത്‌ മുഖ്യമന്ത്രിക്ക്‌ മറുപടി നല്‍കാനും നേരത്തെ പറയപ്പെടുന്ന കത്ത്‌ പുറത്തുവിടാനുമാണ്‌ എന്ന അഭ്യൂഹം പ്രചരിക്കുന്നുണ്ട്‌. കണ്ണൂരില്‍ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ നടന്ന ചരിത്ര കോണ്‍ഗ്രസില്‍ നടന്ന അക്രമത്തന്റെ ഗൂഢാലോചനയുടെ തെളിവുകള്‍ പുറത്തുവിടുമെന്നും ഗവര്‍ണറുമായി അടുത്ത കേന്ദ്രങ്ങള്‍ പറയുന്നുണ്ട്‌.

Leave a Reply

Your email address will not be published. Required fields are marked *