• Home
  • kerala
  • ഓണാഘോഷത്തിനിടയിൽ വിദ്യാർഥിനിയോടു വഴി വിട്ടു പെരുമാറിയ സ്കൂൾ പിടിഎ പ്രസിഡന്റ് അറസ്റ്റിൽ

ഓണാഘോഷത്തിനിടയിൽ വിദ്യാർഥിനിയോടു വഴി വിട്ടു പെരുമാറിയ സ്കൂൾ പിടിഎ പ്രസിഡന്റ് അറസ്റ്റിൽ

ഓണാഘോഷ പരിപാടിക്കിടയിൽ പ്ലസ്ടു വിദ്യാർഥിനിയോടു ലൈംഗിക ഉദ്ദേശ്യത്തോടെ മോശമായി പെരുമാറിയെന്ന പരാതിയിൽ സ്കൂൾ പിടിഎ പ്രസിഡന്റ് അറസ്റ്റിൽ. കാസർഗോഡ് ജില്ലയിലെ പിലിക്കോട് ഏച്ചിക്കൊവ്വൽ തെക്കേവീട്ടിൽ ടി.ടി.ബാലചന്ദ്ര(50)നെ ആണ് പൊലീസ് അറസ്റ്റു ചെയ്തത് . സിപിഎം ഏച്ചിക്കൊവ്വൽ വടക്ക് ബ്രാഞ്ച് സെക്രട്ടറി കൂടിയായിരുന്നു ഇദ്ദേഹം. സംഭവത്തിൽ പോലീസ് കേസ് എടുത്തതോടെ സിപിഎം ഇദ്ദേഹത്തെ പുറത്താക്കി. പി ടി എ പ്രസിഡന്റ് സ്ഥാനത്തു നിന്നും ഒഴിവാക്കി. വിദ്യാർഥിനിയുടെ പരാതിയെ തുടർന്നാണ് പോലീസ് കേസ്.

ഈ മാസം 2ന് സ്കൂളിലെ ഓണാഘോഷ പരിപാടികൾക്കിടെയാണ് പരാതിക്കിടയായ സംഭവം. ഒളിവിൽ പോയിരുന്ന പ്രതി നാട്ടിൽ എത്തിയെന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാലകൃഷ്ണൻ നായരുടെയും ചന്തേര എസ്ഐ എം.വി.ശ്രീദാസിന്റെയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പിടികൂടിയത്.
ഓണാഘോഷ പരിപാടിക്കിടയിൽ സ്കൂൾ അസംബ്ലി ഹാളിൽവച്ച് ലൈംഗിക ഉദ്ദേശ്യത്തോടെ ശരീര ഭാഗങ്ങളിൽ സ്പർശിച്ചു എന്നാണു വിദ്യാർഥിനി പൊലീസിൽ മൊഴി നൽകിയത്. സംഭവം സംബന്ധിച്ച് വിദ്യാർഥിനി സ്കൂൾ അധികൃതർക്ക് നൽകിയ പരാതി പൊലീസിന് കൈമാറുകയാണ് ഉണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *