• Home
  • kerala
  • താന്‍ റബ്ബര്‍ സ്റ്റാമ്പല്ല…നിയമവിരുദ്ധകാര്യം നിയമപരമാക്കാനാണ്‌ മുഖ്യമന്ത്രിയുടെ ശ്രമം-ആരിഫ്‌ ഖാന്‍

താന്‍ റബ്ബര്‍ സ്റ്റാമ്പല്ല…നിയമവിരുദ്ധകാര്യം നിയമപരമാക്കാനാണ്‌ മുഖ്യമന്ത്രിയുടെ ശ്രമം-ആരിഫ്‌ ഖാന്‍

നിയമസഭ പാസ്സാക്കിയ വിവാദ ബില്ലുകള്‍ ഒപ്പിടില്ല എന്ന സൂചന നല്‍കി കേരള ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ ഖാന്‍. താന്‍ റബ്ബര്‍ സ്റ്റാമ്പല്ലെന്നും മുഖ്യമന്ത്രി നിയമവിരുദ്ധ കാര്യങ്ങളെ നിയമപരമാക്കാനാണ്‌ ശ്രമിക്കുന്നതെന്നും ഗവര്‍ണര്‍ കോട്ടയത്ത്‌ പറഞ്ഞു. മുഖ്യമന്ത്രി അറിയാതെ സ്റ്റാഫംഗത്തിന്റെ ബന്ധുവിന്‌ എങ്ങിനെ നിയമനം ലഭിക്കും എന്നും ഗവര്‍ണര്‍ ചോദിച്ചു. താന്‍ ഭരണഘടനാപരമായി മാത്രമേ തീരുമാനം എടുക്കൂ എന്നും ഗവര്‍ണര്‍ മാധ്യമപ്രവര്‍ത്തകരോട്‌ പ്രതികരിച്ചു.
സര്‍വ്വകലാശാലാ വി.സി.മാരെ നിയമിക്കുന്നതിനുള്ള നിയമത്തിന്റെ ഭേദഗതി ബില്ലും ലോകായുക്ത നിയമ ഭേദഗതി ബില്ലുമാണ്‌ ഗവര്‍ണറുടെ എതിര്‍പ്പിനെ മറികടക്കാനായി ഓര്‍ഡിനന്‍സ്‌ മാറ്റി സര്‍ക്കാര്‍ ബില്ലാക്കി പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ത്ത്‌ പാസ്സാക്കിയത്‌.

Leave a Reply

Your email address will not be published. Required fields are marked *