• Home
  • kerala
  • നിയമം ലംഘിച്ച്‌ നിര്‍മ്മിച്ചു…സുപ്രീംകോടതി വിട്ടില്ല..ആലപ്പുഴയിലെ കാപികോ റിസോർട്ട് പൊളിച്ചു തുടങ്ങി

നിയമം ലംഘിച്ച്‌ നിര്‍മ്മിച്ചു…സുപ്രീംകോടതി വിട്ടില്ല..ആലപ്പുഴയിലെ കാപികോ റിസോർട്ട് പൊളിച്ചു തുടങ്ങി

തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമിച്ചതിനാൽ പൊളിച്ചുമാറ്റണമെന്നു സുപ്രീംകോടതി ഉത്തരവിട്ട ആലപ്പുഴ പൂച്ചാക്കൽ പാണാവള്ളി നെടിയതുരുത്തിലെ കാപികോ റിസോർട്ട് പൊളിച്ചു തുടങ്ങി. റിസോർട്ട് പൊളിക്കണമെന്നു 2020 ജനുവരിയിലാണ് സുപ്രീംകോടതി ഉത്തരവിട്ടത്. റിസോർട്ട് ഉടമകളാണ് പൊളിക്കലിന്റെ ചെലവ് വഹിക്കുന്നത്. കെട്ടിടാവശിഷ്ടങ്ങൾ കായലിലേക്ക് വീണ് മലിനീകരണം പാടില്ലെന്നു നിർദേശമുണ്ട്.

5900 ചതുരശ്ര അടി വിസ്തീർണത്തിലുള്ള കെട്ടിട സമുച്ചയമാണ് പൊളിക്കേണ്ടത്. ഇതിൽ നീന്തൽക്കുളങ്ങൾ ഉൾപ്പെടെ 54 വില്ലകളും അനുബന്ധ സൗകര്യങ്ങളുമുണ്ട്. ഇതിൽ രണ്ടു വില്ലകളാണ് ആദ്യം പൊളിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *