• Home
  • kerala
  • തെരുവുനായ്ക്കളെ കൊല്ലാൻ സുപ്രീം കോടതിയെ സമീപിക്കാൻ സർക്കാർ

തെരുവുനായ്ക്കളെ കൊല്ലാൻ സുപ്രീം കോടതിയെ സമീപിക്കാൻ സർക്കാർ

സംസ്ഥാനത്ത് ആക്രമണകാരികളും, പേപിടിച്ചതുമായ തെരുവുനായ്ക്കളെ കൊന്നൊടുക്കുവാൻ അനുമതി തേടി സുപ്രീംകോടതിയെ സമീപിക്കുമെന്ന് മന്ത്രി എം.ബി.രാജേഷ്. ഈ വിഷയം ചർച്ച ചെയ്യാൻ സംഘടിപ്പിച്ച വിവിധ വകുപ്പുകളുടെ യോഗത്തില്‍ ആണ് ഇക്കാര്യം ധാരണ ആയത്.

https://thepoliticaleditor.com/2022/09/bjp-slams-congress-for-posting-burning-khaki-shorts-on-twitter/

നായ്ക്കളെ കൊല്ലുന്നതിന് നിയമ തടസ്സമുള്ള സാഹചര്യത്തിലാണ് നീക്കം. തെരുവു നായ ശല്യം നിയന്ത്രിക്കാന്‍ ഊര്‍ജിത വാക്സിനേഷന്‍ ഡ്രൈവ് നടത്താനും തീരുമാനമായി. ഈ മാസം 20 മുതല്‍ ഒക്ടോബര്‍ 20 വരെയാകും വാക്സിനേഷന്‍ ഡ്രൈവ് നടത്തുക. ഇതിനായി പ്രത്യേക വണ്ടികള്‍ വാടകയ്ക്ക് എടുക്കുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി.രാജേഷ് പറഞ്ഞു.

നിലവില്‍ പരിശീലനം ലഭിച്ചിട്ടുള്ളവരെ വച്ച്‌ യജ്‌ഞം തുടങ്ങും. കൂടുതല്‍ പേരെ പരിശീലിപ്പിക്കും. കുടുംബശ്രീയില്‍ നിന്നും കൊവിഡ് കാല വോളന്റിയര്‍മാരില്‍ നിന്നും സന്നദ്ധത അറിയിക്കുന്നവരെ തെരഞ്ഞെടുത്ത് പരിശീലനം നല്‍കി വാക്സിനേഷന്‍ ഡ്രൈവിനായി നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു. ഈ മാസം തന്നെ പരിശീലനം പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *