• Home
  • kerala
  • അടൂര്‍ ഗോപാലകൃഷ്‌ണന്‍ കാണുന്ന മനോഹരമായ നടക്കാത്ത സ്വപ്‌നം ഇതാണ്‌…!

അടൂര്‍ ഗോപാലകൃഷ്‌ണന്‍ കാണുന്ന മനോഹരമായ നടക്കാത്ത സ്വപ്‌നം ഇതാണ്‌…!

ഭാരത് ജോഡോ യാത്രയുമായി വരുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ കേരളാതിർത്തിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കണമായിരുന്നുവെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ അഭിപ്രായപ്പെട്ടു . ഭാരത് ജോഡോ യാത്രയുടെ ഭാഗമായി രാഹുൽ ഗാന്ധിയുമായി നേരിട്ട് ചർച്ച നടത്തുന്നതിന് ക്ഷണിക്കാനെത്തിയ കോൺഗ്രസ് പ്രതിനിധി സംഘത്തോട് സംസാരിക്കുകയായിരുന്നു അടൂർ. മതേതരത്വത്തിലും ജനാധിപത്യത്തിലും സോഷ്യലിസത്തിലും വിശ്വസിക്കുന്ന രാഷ്ട്രീയ പാർട്ടികൾ ഒരുമിച്ച് നിന്നാൽ മാത്രമേ ഫാസിസത്തെ തോൽപ്പിക്കാൻ കഴിയൂ എന്നും അടൂർ പറഞ്ഞു.

യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍, ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍, തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട്‌ സുധീര്‍ഷാ തുടങ്ങിയവരുടെ സംഘമാണ്‌ അടൂര്‍ ഗോപാലകൃഷ്‌ണനെ സന്ദര്‍ശിച്ചത്‌.

Leave a Reply

Your email address will not be published. Required fields are marked *