• Home
  • kerala
  • എ.കെ.ജി സെന്ററിനു നേരെ സ്‌ഫോടക വസ്‌തു : പ്രതി യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവ്‌ എന്ന് പുതിയ നിഗമനം

എ.കെ.ജി സെന്ററിനു നേരെ സ്‌ഫോടക വസ്‌തു : പ്രതി യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവ്‌ എന്ന് പുതിയ നിഗമനം

എ.കെ.ജി സെന്ററിനു നേരെ സ്‌ഫോടക വസ്‌തു എറിഞ്ഞ കേസില്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവ്‌ സംശയിക്കപ്പെടുന്നതായി പൊലീസിന്റെ വെളിപ്പെടുത്തല്‍. ഇതോടെ കേസ്‌ പുതിയ രാഷ്ട്രീയ മാനം കൈവരിക്കുകയാണ്‌. കഴക്കൂട്ടം,മേനംകുളം സ്വദേശികളായ രണ്ടു യൂത്ത്‌ കോണ്‍ഗ്രസുകാരെയാണ്‌ പൊലീസ്‌ സംശയിക്കുന്നത്‌. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുണ്ടായ പ്രതിഷേധത്തിലും കഴക്കൂട്ടം സ്വദേശി പങ്കെടുത്തിരുന്നുവത്രേ. രണ്ടു യൂത്ത്‌ കോണ്‍ഗ്രസുകാരെയും പല തവണ ചോദ്യം ചെയ്‌തപ്പോള്‍ മൊഴികളില്‍ വൈരുദ്ധ്യം കണ്ടെത്തിയതായും പൊലീസ്‌ പറയുന്നു. അക്രമി എത്തിയ മോഡലിലുള്ള സ്കൂട്ടര്‍ ഇവരില്‍ ഒരാളുടെ ബന്ധുവിനുണ്ട്. എന്നാല്‍ സംശയങ്ങളല്ലാതെ മൊബൈല്‍ സിഗ്നല്‍ ഉള്‍പ്പെടെ പ്രധാന തെളിവുകളൊന്നും ഇവര്‍ക്കെതിരെയില്ല. അതുകൊണ്ടുതന്നെ ഇവരെ സംശയിക്കുന്നുവെന്ന വിവരം ഔദ്യോഗികമായി പറയാൻ അന്വേഷണ ഉദ്യോഗസ്ഥര്‍ തയാറായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *