• Home
  • kerala
  • കോ​ടി​യേ​രിയെ സന്ദർശിക്കാൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ചെ​ന്നൈ​യിൽ

കോ​ടി​യേ​രിയെ സന്ദർശിക്കാൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ചെ​ന്നൈ​യിൽ

ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന സി​പി​എ​മ്മി​ന്‍റെ മു​തി​ര്‍​ന്ന നേ​താ​വ് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നെ സന്ദർശിക്കാനായി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ചെ​ന്നൈ​യിലെത്തി. ചെ​ന്നൈ​ അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ലു​ള്ള കോ​ടി​യേ​രി​യു​ടെ ആ​രോ​ഗ്യ​നി​ല​യി​ല്‍ മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​ന്ദ​ര്‍​ശ​നം. രാ​വി​ലെ 9.45 മ​ണി​യോ​ടെ മു​ഖ്യ​മ​ന്ത്രി ആ​ശു​പ​ത്രി​യി​ലെ​ത്തി. കോടിയേരിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ലെന്നാണ്‌ പുറത്തു വരുന്ന സൂചനകള്‍. ചികില്‍സ തുടങ്ങിയെങ്കിലും മെഡിക്കല്‍ ബുള്ളറ്റിനുകളോ ഔദ്യോഗിക പ്രതികരണങ്ങളോ ഒന്നും ഇതുവരെ പുറത്തു വന്നിട്ടില്ല. മുതിര്‍ന്ന സി.പി.എം. നേതാക്കളും ചില മന്ത്രിമാരും, നിയുക്ത മന്ത്രി, സ്‌പീക്കര്‍ തുടങ്ങിയവരുമെല്ലാം കഴിഞ്ഞ ദിവസം കോടിയേരിയെ സന്ദര്‍ശിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *