തലശ്ശേരി ഗവ.ബ്രണ്ണൻ കോളേജ് മലയാള വിഭാഗത്തിലെ പൂർവ വിദ്യാർത്ഥിനിയും അദ്ധ്യാപികയുമായിരുന്ന മണിമല്ലികയുടെ സ്മരണാർത്ഥം ബ്രണ്ണൻ മലയാളം സമിതി ഏർപ്പെടുത്തിയ മണിമല്ലിക സ്മാരക സാഹിത്യ പുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു. ഇത്തവണ സാഹിത്യ വിമർശനം / സാംസ്കാരപഠനം വിഭാഗത്തിനാണ് പുരസ്കാരം നൽകുന്നത്. 15000 രൂപയും പ്രശസ്ത ചിത്രകാരനും ശില്പിയുമായ ഹരീന്ദ്രൻ ചാലാട് രൂപകല്പന ചെയ്ത ശില്പവുമടങ്ങുന്നതാണ് പുരസ്ക്കാരം. 2021 ജനുവരി മുതൽ 2022 ആഗസ്റ്റ് 31 വരെ ഒന്നാംപതിപ്പായി പ്രസിദ്ധീകരിച്ച മലയാളം കൃതികളാണ് പുരസ്ക്കാരത്തിന് പരിഗണിക്കുക. പുസ്തകങ്ങളുടെ മൂന്ന് കോപ്പികൾ 2022 സെപ്തംബർ 27 നകം ലഭിക്കത്തക്കവിധം ഡോ.രാജശ്രീ. ആർ, മലയാളവിഭാഗം, തലശ്ശേരി ഗവ.ബ്രണ്ണൻ കോളേജ്, ധർമ്മടം, തലശ്ശേരി 670 106 എന്ന വിലാസത്തിൽ തപാലിൽ അയക്കണമെന്ന് ബ്രണ്ണൻ മലയാളം സമിതി ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.













