• Home
  • kerala
  • ഇന്നും മഴ കനക്കും … ഒറ്റപ്പെട്ട അതി ശക്ത മഴയെ കരുതിയിരിക്കാൻ മുന്നറിയിപ്പ്

ഇന്നും മഴ കനക്കും … ഒറ്റപ്പെട്ട അതി ശക്ത മഴയെ കരുതിയിരിക്കാൻ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കയാണ്. ഒറ്റപ്പെട്ട അതിശക്തമായ മഴയെ കരുതിയിരിക്കണം എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

ഉച്ചയ്ക്ക് ശേഷം മഴ ശക്തമാകാനും പുലർച്ചെ വരെ മഴ തുടരാനും സാധ്യത ഉണ്ട്.

തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള കിഴക്കൻ മേഖലകളിലാണ് കൂടുതൽ മഴ സാധ്യത.

തെക്കേ ഇന്ത്യക്ക് മുകളിലായി നിലനിൽക്കുന്ന അന്തരീക്ഷ ചുഴിയും അതിന് കാരണമായ താഴ്ന്ന മർദ്ദനിലയുമാണ് ഒറ്റപ്പെട്ട കനത്ത മഴ ലഭിക്കുന്നതിന് കാരണം.

ഇത് വടക്കോട്ട് നീങ്ങുന്നതിന് അനുസരിച്ച് വടക്കൻ കേരളത്തിൽ മഴ ശക്തമായേക്കും.

Leave a Reply

Your email address will not be published. Required fields are marked *