പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കേരളത്തിൽ

പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കേരളത്തിൽ വിവിധ ഉദ്ഘാടന പരിപാടികൾക്കായി എത്തും. രാവിലെ നാലിന് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തും. നെടുമ്പാശ്ശേരിയിൽ ബി.ജെ.പിയുടെ പൊതുസമ്മേളനത്തില്‍ പ്രസംഗിക്കും. കാലടി ശൃംഗേരിമഠം സന്ദര്‍ശിച്ച ശേഷം ഹെലികോപ്റ്ററില്‍ കൊച്ചിയിലേക്ക് മടങ്ങും.

രാത്രി എട്ടിന് ഐലന്‍ഡിലെ ടാജ് ഹോട്ടലില്‍ ബി.ജെ.പി കോര്‍കമ്മിറ്റി യോഗത്തിലും പങ്കെടുക്കും.വെള്ളിയാഴ്ച രാവിലെ 9.30ന് കൊച്ചി കപ്പല്‍ശാലയില്‍ നടക്കുന്ന ചടങ്ങില്‍ വിമാനവാഹിനി വിക്രാന്തിന്റെ കമ്മിഷനിംഗ് പ്രധാനമന്ത്രി നിര്‍വഹിക്കും.തുടര്‍ന്ന് ഹെലികോപ്റ്ററില്‍ നെടുമ്പാശ്ശേരി നിന്ന് മംഗലാപുരത്തേക്ക് പോകും.

Leave a Reply

Your email address will not be published. Required fields are marked *