• Home
  • kerala
  • തൃശ്ശൂരില്‍ അമ്മയെ ഏക മകന്‍ ക്രൂരമായി കൊലപ്പെടുത്തി പൊലീസില്‍ കീഴടങ്ങി

തൃശ്ശൂരില്‍ അമ്മയെ ഏക മകന്‍ ക്രൂരമായി കൊലപ്പെടുത്തി പൊലീസില്‍ കീഴടങ്ങി

ഗ്യാസ് സിലിണ്ടർ കൊണ്ട് മകൻ അമ്മയെ തലയ്ക്കടിച്ചു കൊന്നു. തൃശൂർ വെള്ളിക്കുളങ്ങര കിഴക്കേ കോടാലി സ്വദേശി ശോഭനയാണ് (54)​ മരിച്ചത് മകൻ വിഷ്ണുവിനെ (24)​ പൊലീസ് അറസ്റ്റു ചെയ്തു. കൊലപാതകത്തിന് ശേഷം മകൻ പൊലീസ് സ്റ്റേഷനിലെതതി കീഴടങ്ങുകയായിരുന്നു . ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം തലയിൽ ഗ്യാസ് സിലിണ്ടർ ഇടുകയായിരുന്നുവെന്നാണ് വിഷ്ണു പൊലീസിന് നൽകിയ മൊഴി. ശോഭനയുടെ ഏകമകനായ വിഷ്ണു ടാങ്കർ ലോറി ഡ്രൈവറാണ്. സാമ്പത്തിക പ്രശ്നങ്ങളെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമികവിവരം. വെള്ളിയാഴ്ച വൈകിട്ട് നാലിനായിരുന്നു സംഭവം.

തൃശ്ശൂര്‍ ജില്ലയില്‍ കഴിഞ്ഞ ദിവസമാണ്‌ അമ്മയെ മകള്‍ ചായയില്‍ വിഷം കൊടുത്തു കൊന്ന ഞെട്ടിക്കുന്ന സംഭവം നടന്നത്‌. അമ്മയെ മക്കള്‍ നിഷ്‌ഠൂരമായി കൊല്ലുന്ന ഭീകര സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത്‌ കേരളത്തില്‍ വര്‍ധിക്കുകയാണ്‌.

Leave a Reply

Your email address will not be published. Required fields are marked *