• Home
  • kerala
  • കെ.കെ.ശൈലജയ്‌ക്ക്‌ പരോക്ഷ മറുപടിയുമായി കെ.ടി.ജലീല്‍

കെ.കെ.ശൈലജയ്‌ക്ക്‌ പരോക്ഷ മറുപടിയുമായി കെ.ടി.ജലീല്‍

കെ.ടി.ജലീലിനെ ഉദ്ദേശിച്ചെന്ന്‌ ആരോപിക്കപ്പെട്ട കെ.കെ.ശൈലജയുടെ നിയമസഭയിലെ ആത്മഗതത്തിന്‌ പരോക്ഷ മറുപടിയുമായി ജലീലിന്റെ ഫേസ്‌ബുക്ക്‌ കുറിപ്പ്‌. കഴിഞ്ഞദിവസം നിയമസഭയിൽ ലോകായുക്ത നിയമഭേദഗതി ബില്ലിന്മേലുള്ള ചർച്ചയ്ക്കിടെ ‘ഇയാള് നമ്മളെ കുഴപ്പത്തിലാക്കും’ എന്ന് കെ.കെ ശൈലജ എം എൽ എയുടെ ആത്മഗതം ഏറെ ചർച്ചകൾക്കിടയാക്കിയിരുന്നു. കെ.ടി ജലീൽ എം എൽ എ സംസാരിക്കാൻ ഇടപെട്ട ഘട്ടത്തിലായിരുന്നു ശൈലജയുടെ ഈ ആത്മഗതം. പതിയെ പറഞ്ഞ ഇക്കാര്യം മൈക്കിലൂടെ ഉച്ചത്തിൽ കേൾക്കുകയായിരുന്നു. ഇത് ജലീലിനെ ഉദ്ദേശിച്ചാണെന്ന വ്യാഖ്യാനം വന്നു. അതിന് പരോക്ഷ മറുപടി എന്ന് കരുതുന്ന രീതിയിൽ മറുപടി നൽകിയിരിക്കുകയാണ് കെ ടി ജലീൽ എം എൽ എ. ‘തലപോയാലും ഒരാളെയും കൊയപ്പത്തിലാക്കൂല, വിശ്വസിക്കാം. 101 %’ എന്നായിരുന്നു കെ ടി. ജലീലിന്റെ ഫേ‌സ്ബുക്ക് പോസ്റ്റ്.

Leave a Reply

Your email address will not be published. Required fields are marked *