• Home
  • kerala
  • കോഴിക്കോട് കോടതി വിധിക്കെതിരെ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ

കോഴിക്കോട് കോടതി വിധിക്കെതിരെ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ

പരാതിക്കാരിയായ യുവതി ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രം ധരിച്ചതിനാല്‍ പീഢനപരാതി നിലനില്‍ക്കില്ലെന്ന കോഴിക്കോട് സെഷന്‍സ് കോടതിയുടെ പരാമര്‍ശം അങ്ങേയറ്റം നിര്‍ഭാഗ്യകരമായിപ്പോയെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ. സിവിക് ചന്ദ്രന്റെ ജാമ്യാപേക്ഷയില്‍ തീരുമാനമെടുത്ത ഉത്തരവിലായിരുന്നു ഈ പരാമര്‍ശങ്ങള്‍. പരാതിക്കാരിയെ ബലം പ്രയോഗച്ച് മടിയിലിരുത്തി മാറിടം അമര്‍ത്താന്‍ അംഗപരിമിതനും ദുര്‍ബലനുമായ പ്രതിക്ക് കഴിയുമെന്ന് വിശ്വസക്കാന്‍ പ്രയാസമാണെന്നായിരുന്നു കോടതിയുടെ മറ്റൊരു നിരീക്ഷണം. ഇത്തരം നിരീക്ഷണങ്ങള്‍ ഉള്ള രേഖ കഴിഞ്ഞ ദിവസം പുറത്തു വന്നതോടെ കോടതിക്കെതിരെ വന്‍ വിമര്‍ശനം തന്നെ പൊതു സമൂഹത്തില്‍ ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ മതതീവ്രവാദ സ്വഭാവമുളള ഗ്രൂപ്പുകള്‍ക്ക് കോടതിയുടെ പരാമര്‍ശം രസിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *