• Home
  • kerala
  • കാക്കനാട്ടെ ഫ്‌ലാറ്റില്‍ യുവാവിനെ കൊന്ന് ഒളിപ്പിച്ച നിലയില്‍…സഹ താമസക്കാരനെ കാണാനില്ല

കാക്കനാട്ടെ ഫ്‌ലാറ്റില്‍ യുവാവിനെ കൊന്ന് ഒളിപ്പിച്ച നിലയില്‍…സഹ താമസക്കാരനെ കാണാനില്ല

കൊച്ചിയിലെ കാക്കനാട്ടുള്ള ഫ്‌ളാറ്റില്‍ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. യുവാവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഫ്‌ളാറ്റില്‍ ഒളിപ്പിച്ച നിലയിൽ ഒപ്പം താമസിക്കുന്നവരാണ് കണ്ടത്. മലപ്പുറം സ്വദേശി സജീവ് കൃഷ്ണയാണ് കൊല്ലപ്പെട്ടത്. ഇന്‍ഫോപാര്‍ക്കിലെ ഓക് സോണിയ ഫ്‌ളാറ്റിലെ 16 നിലയിലാണ് സംഭവം. സജീവിന്റെ കൂടെ താമസിച്ചിരുന്ന പയ്യോളി സ്വദേശി അര്‍ഷാദാണ് കൃത്യം നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പയ്യോളിയിലെ വീട്ടിലടക്കം ഇന്നലെ പോലീസ് പരിശോധന നടത്തിയിരുന്നെങ്കിലും അര്‍ഷാദിനെ കണ്ടെത്താന്‍ സാധിച്ചില്ല. ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫാണ്.

മരിച്ച സജീവിന്റെ നെഞ്ചിലും മറ്റും കുത്തേറ്റിട്ടുണ്ട്. മൃതദേഹം കവറുകള്‍ കൊണ്ട് മറച്ച് ബെഡ് ഷീറ്റില്‍ പൊതിഞ്ഞ് കെട്ടി സൂക്ഷിച്ചിരിക്കുകയായിരുന്നു. മുറിയിലെ രക്തക്കറ കഴുകി കളഞ്ഞിട്ടുണ്ട് എന്ന് പോലീസ് സംശയിക്കുന്നു.

സജീവ് കൃഷ്ണയ്ക്ക് ഒപ്പം മറ്റ് മൂന്ന് പേര്‍ കൂടെ ഈ ഫ്‌ളാറ്റില്‍ താമസിച്ചിരുന്നു. മൂന്ന് പേര് കഴിഞ്ഞ ദിവസം ടൂര്‍ പോയി തിരിച്ച് വന്നു ബെല്ലടിച്ചിട്ടും വാതില്‍ തുറന്നില്ല. അവര്‍ പുറത്ത് പോയി വെറൊരു മുറിയില്‍ താമസിച്ച് തിരിച്ച് പിറ്റേന്ന് വന്നു ബെല്ലടിച്ചിട്ടും വാതില്‍ തുറന്നില്ല. തുടര്‍ന്ന് ഡ്യൂപ്ലീക്കേറ്റ് താക്കോല്‍ വച്ച് റൂം തുറന്നു. ഹാളില്‍ രക്തം കണ്ട സുഹൃത്തുക്കളാണ് പോലീസില്‍ വിവരം അറിയിച്ചത്. സംഭവം നടക്കുന്ന സമയം രണ്ട് പേരാണ് ഫ്‌ളാറ്റിലെ റൂമില്‍ ഉണ്ടായിരുന്നത്. യുവാക്കള്‍ ഇന്‍ഫോപാര്‍ക്കിലെ സ്വകാര്യ ഹോട്ടലിലെ ജീവനക്കാരാണ്.

Leave a Reply

Your email address will not be published. Required fields are marked *