പാലക്കാട്ടെ സി പി എം പ്രാദേശിക നേതാവ് ഷാജഹാനെ വധിച്ച കേസിൽ നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളായ നവീന്‍, ശബരീഷ്, സുജീഷ്, അനീഷ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഷാജഹാൻ വധക്കേസിലെ പ്രതികളിൽ ചിലർ പഴയ സിപിഎമ്മുകാരാണെന്നും പൊലീസ് അറിയിച്ചു. പ്രതികൾക്ക് ഷാജഹാനുമായി വ്യക്തിപരമായ പ്രശ്നങ്ങളുണ്ടായിരുന്നെന്ന് പാലക്കാട് എസ് പി ആർ വിശ്വാനാഥ് പറഞ്ഞു. 2019 മുതൽ പ്രതികൾക്ക് ഷാജഹാനുമായി പ്രശ്നങ്ങളുണ്ടായിരുന്നു.ഷാജഹാൻ ബ്രാഞ്ച് സെക്രട്ടറിയായതിൽ പ്രതികൾക്ക് അതൃപ്തിയുണ്ടായിരുന്നു. ചില പ്രതികൾ പാർട്ടി പ്രവർത്തനത്തിൽ നിന്ന് വിട്ടുനിന്നു. ആദ്യം ഷാജഹാനോട് അകൽച്ചയായിരുന്നു. പിന്നീടത് ശത്രുതയിലെത്തി. നവീൻ എന്ന പ്രതി രാഖി കെട്ടിയത് ഷാജഹാൻ ചോദ്യം ചെയ്തതും ശത്രുത കൂട്ടി. രാഷ്ട്രീയ കൊലപാതകമാണോയെന്ന് പരിശോധിച്ചുവരികയാണെന്നും എസ് പി പറഞ്ഞു.













