• Home
  • kerala
  • സ്‌കൂളിലെ സ്വാതന്ത്ര്യദിനാഘോഷത്തില്‍ പിന്‍വാതിലിലൂടെ സവര്‍ക്കര്‍…മലപ്പുറത്ത് സ്‌കൂളിലേക്ക് പ്രതിഷേധമാര്‍ച്ചുകള്‍

സ്‌കൂളിലെ സ്വാതന്ത്ര്യദിനാഘോഷത്തില്‍ പിന്‍വാതിലിലൂടെ സവര്‍ക്കര്‍…മലപ്പുറത്ത് സ്‌കൂളിലേക്ക് പ്രതിഷേധമാര്‍ച്ചുകള്‍

മലപ്പുറം കിഴുപറമ്പ് ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ ഒരു വിദ്യാർത്ഥി വി.ഡി.സവർക്കറുടെ വേഷമണിഞ്ഞത് വിവാദമായി. സ്‌കൂളിലെ സ്വാതന്ത്ര്യ ദിന ഘോഷയാത്രയ്ക്കായി 75 സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷത്തിൽ കുട്ടികളെ അണിനിരത്തിയിരുന്നു. സവർക്കറുടെ പേര് അദ്ധ്യാപകരുണ്ടാക്കിയ ലിസ്റ്റിൽ ഉണ്ടായിരുന്നില്ല. വിദ്യാർത്ഥി അണിഞ്ഞ വേഷത്തിൽ സവർക്കറെന്ന് എഴുതി ഒട്ടിക്കുകയും ചെയ്തിരുന്നു. ഗ്രീൻ റൂമിലെ അദ്ധ്യാപകന്റെ ശ്രദ്ധയിൽപ്പെട്ടതോടെ പരിപാടിയിൽ നിന്നും കുട്ടിയെ വിലക്കി. സവർക്കറുടെ വേഷമണിയാൻ അനുവാദം കൊടുത്തിട്ടില്ലെന്നാണ് പി.ടി.എ ഭാരവാഹികളുടെ വാദം. എന്നാൽ ഗ്രീൻ റൂമിൽ നിന്നെടുത്ത ഫോട്ടോ പുറത്തായതോടെയാണ് സംഭവം വിവാദമായത്. ചരിത്രത്തെ വളച്ചൊടിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നതായി ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ്, ഡി.വൈ.എഫ്.ഐ., എസ്.എഫ്.ഐ. തുടങ്ങിയ സംഘടനകള്‍ സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തി.

Leave a Reply

Your email address will not be published. Required fields are marked *