പാലക്കാട്ടെ സിപിഎം പ്രാദേശിക നേതാവ് ഷാജഹാനെ (40) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ എട്ട് പ്രതികളും പിടിയിലായതായി സൂചന. നേരിട്ട് കൃത്യത്തില്‍ പങ്കെടുത്ത ഒരാള്‍ ഉള്‍പ്പെടെ രണ്ടു പ്രതികളെ ആദ്യം കസ്റ്റഡിയിലെടുത്തിരുന്നു. മൂന്നാം പ്രതി നവീൻ, അഞ്ചാം പ്രതി സിദ്ധാർത്ഥൻ എന്നിവരാണ് പിടിയിലായത്. ഒരാളെ പട്ടാമ്പിയിൽ നിന്നും, മറ്റെരാളെ പൊള്ളാച്ചിയിൽ നിന്നുമാണ് പിടികൂടിയത്. ഇവരെ ചോദ്യം ചെയ്‌തപ്പോള്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിരുന്നതായി സൂചനയുണ്ട്.
പാലക്കാട്ടെ സിപിഐഎം പ്രവര്‍ത്തകന്‍ ഷാജഹാന്‍ വധക്കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചിരുന്നു. പാലക്കാട് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ 19 അംഗ സംഘത്തെയാണ് നിയോഗിച്ചത്. ജില്ലാ പൊലീസ് മേധാവി ആര്‍ വിശ്വനാഥ് ആണ് പുതിയ അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചത്.
പാലക്കാട് മരുതറോഡ് സിപിഎം ലോക്കല്‍കമ്മിറ്റി അംഗമാണ് കൊല്ലപ്പെട്ട ഷാജഹാന്‍. ഷാജഹാന്റെത് രാഷ്ട്രീയ കൊലപാതകമെന്നാണ് പൊലീസ് എഫ്‌ഐആര്‍. എട്ട് ബിജെപി പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് കൃത്യം നടത്തിയത്. അക്രമികള്‍ കഴുത്തിലും കാലിലും മാരകമായി പരുക്കേല്‍പ്പിച്ചു എന്നും എഫ്‌ഐആറില്‍ പറയുന്നു. അമിതമായി രക്തം വാര്‍ന്നതാണ് മരണകാരണം..













