ഷാജഹാൻ കൊലക്കേസ് പ്രതികൾ ഒരു കാലത്തും സി പി എം അംഗങ്ങളായിരുന്നില്ലെന്ന് പാർട്ടി ജില്ലാ സെക്രട്ടറി . ഇ എന്‍ സുരേഷ് ബാബു. ചിലരുടെ കുടുംബം സി പി എം അനുഭാവം ഉള്ളതായിരുന്നു എന്ന് മാത്രമേ ഉള്ളൂ. പ്രതികളുടെ സിപിഎം ബന്ധം ആരോപിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുകൾ ഏറെ പഴയതാണ്. കഴിഞ്ഞ ഒരു വർഷമായി പ്രതികൾക്ക് സിപിഎമ്മുമായി ബന്ധമില്ല. ആര്‍എസ്എസിന്‍റെ പ്രധാനപ്പെട്ട നേതാക്കളുടെ സഹായം പ്രതികൾക്ക് ലഭിച്ചു- സുരേഷ് ബാബു പറഞ്ഞു. പ്രമുഖ സ്വകാര്യ ടി വി ചാനലിൽ പ്രതികരിക്കുകയായിരുന്നു ജില്ലാ സെക്രട്ടറി.
പത്ത് ദിവസം മുമ്പ് പ്രതികൾ ഷാജഹാന്‍റെ വീട്ടിലെത്തിയിരുന്നു. അന്ന് വീട്ടിൽ ഇല്ലാത്തതിനാൽ മാത്രമാണ് ഷാജഹാൻ രക്ഷപ്പെട്ടതെന്നും സുരേഷ് ബാബു പറഞ്ഞു.













