• Home
  • kerala
  • കൊച്ചിയില്‍ വീടിന് തീ പിടിച്ച് മധ്യവയസ്‌ക മരിച്ചു

കൊച്ചിയില്‍ വീടിന് തീ പിടിച്ച് മധ്യവയസ്‌ക മരിച്ചു

കൊച്ചിയില്‍ വീടിന് തീ പിടിച്ച് സ്ത്രീ മരിച്ചു. എറണാകുളം സൗത്ത് അറ്റ്ലാന്റിസ് ജംഗ്ഷന് സമീപത്തെ വീട്ടിലാണ് തീപ്പിടുത്തമുണ്ടായത്. ഗുരുതരമായി പൊള്ളലേറ്റ പുഷ്പവല്ലി (57) ആണ് മരിച്ചത്. തീപിടിത്തമുണ്ടായതിന്റെ കാരണം വ്യക്തമല്ല.

തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടം. തീപ്പിടിത്തമുണ്ടായപ്പോള്‍ പുഷ്പവല്ലി വീട്ടിനുള്ളിലായിരുന്നു. ഇവരെ കൂടാതെ സംഭവസമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. പൊട്ടിത്തെറി ശബ്ദം കേട്ടെത്തിയ അയല്‍വാസികളാണ് ഫയര്‍ഫോഴ്‌സിനെ വിളിച്ചറിയച്ചത്. കട്ടിലില്‍ കിടന്ന പുഷ്പവല്ലിയുടെ ശരീരത്തില്‍ തീ ആളിപ്പടർന്നിരിക്കുന്നതാണ് അയല്‍വാസികള്‍ കണ്ടത് .

Leave a Reply

Your email address will not be published. Required fields are marked *