• Home
  • kerala
  • തമിഴ്‌നാട്‌ ധനമന്ത്രിക്കു നേരെ ചെരിപ്പെറിഞ്ഞ ബി.ജെ.പി. നേതാവിനെ പാര്‍ടി പുറത്താക്കി !

തമിഴ്‌നാട്‌ ധനമന്ത്രിക്കു നേരെ ചെരിപ്പെറിഞ്ഞ ബി.ജെ.പി. നേതാവിനെ പാര്‍ടി പുറത്താക്കി !

തമിഴ്‌നാട് ധനമന്ത്രി പളനിവേൽ ത്യാഗ രാജന്റെ വാഹനത്തിന് നേരെ ബിജെപി പ്രവർത്തകർ ചെരിപ്പെറിഞ്ഞതിന് പിന്നാലെ ഞായറാഴ്ച ബിജെപി മധുരൈ ജില്ലാ പ്രസിഡന്റ് പി ശരവണനെ പാർട്ടിയിൽ നിന്ന് നീക്കം ചെയ്തു. സംഭവത്തിൽ ധനമന്ത്രിയെ കണ്ട് മാപ്പ് പറഞ്ഞതായും ശരവണൻ മാധ്യമങ്ങളോട് പറഞ്ഞു. പാർട്ടി അച്ചടക്കം ലംഘിച്ചതിനും പാർട്ടിയുടെ പേരിന് അപകീർത്തി വരുത്തിയതിനുമാണ് ബിജെപി മധുരൈ ജില്ലാ പ്രസിഡന്റ് ശരവണനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതെന്ന് തമിഴ്നാട് ബിജെപി അധ്യക്ഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ശനിയാഴ്ച മധുര ജില്ലയിൽ കൊല്ലപ്പെട്ട ഇന്ത്യൻ ആർമി ജവാന് ആദരാഞ്ജലികൾ അർപ്പിച്ച് മടങ്ങുകയായിരുന്ന പളനിവേൽ ത്യാഗ രാജന്റെ കാർ തടയുകയും മുദ്രാവാക്യം വിളിക്കുകയും വാഹനത്തിന് നേരെ ചെരുപ്പ് എറിയുകയുമായിരുന്നു . രക്തസാക്ഷിക്ക് ആദരാഞ്ജലി അർപ്പിക്കാൻ സംഘടിപ്പിച്ച സർക്കാർ പരിപാടിയിൽ പാർട്ടിക്കാർ എന്തിനാണ് വന്നതെന്ന് ചോദിച്ചതിനെത്തുടർന്ന് വേദിയിൽ ഉണ്ടായിരുന്ന മന്ത്രിയും ബിജെപി പ്രവർത്തകരും തമ്മിൽ രൂക്ഷമായ വാക്കേറ്റമുണ്ടായി. അതിനു ശേഷമാണ് ചെരിപ്പേറ് നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *