• Home
  • kerala
  • ഇടുക്കി ഡാമിന്റെ ഷട്ടര്‍ തുറന്നു

ഇടുക്കി ഡാമിന്റെ ഷട്ടര്‍ തുറന്നു

ജലനിരപ്പ് ഉയര്‍ന്നതോടെ ഇടുക്കി ഡാമിന്റെ ഷട്ടര്‍ തുറന്നു. ചെറുതോണി ഡാമിന്റെ ഒരു ഷട്ടര്‍ 70 സെന്റിമീറ്റര്‍ ഉയര്‍ത്തി 50 ക്യുമെക്സ് (50,000 ലീറ്റര്‍) വെള്ളമാണ് പെരിയാറിലേക്ക് ഒഴുക്കി വിടുന്നത്. ജലനിരപ്പ് ഉയര്‍ന്നതോടെ ഇന്ന് രാവിലെ 10 മണിയോടെ ഷട്ടര്‍ തുറക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഡാം തുറന്നെങ്കിലും ആരും ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി.

ഇതുപ്രകാരം പെരിയാറിന്റെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. നിലവില്‍ 2384.10 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. 2383.53 ആണ് റൂള്‍ കര്‍വ്. ഇത് കടന്നതോടെയാണ് ഷട്ടർ തുറന്നത്.

Leave a Reply

Your email address will not be published. Required fields are marked *