• Home
  • kerala
  • മൂന്നാറിൽ ഇന്ന് പുലർച്ചെ ഉരുൾപൊട്ടൽ…രണ്ട് കടമുറിയും കോവിലും മണ്ണിനടിയിലായി

മൂന്നാറിൽ ഇന്ന് പുലർച്ചെ ഉരുൾപൊട്ടൽ…രണ്ട് കടമുറിയും കോവിലും മണ്ണിനടിയിലായി

ഇടുക്കി മൂന്നാറിനു സമീപം കുണ്ടള പുതുക്കുടി എസ്റ്റേറ്റിൽ ഉരുൾപൊട്ടൽ. രണ്ട് കടമുറിയും അമ്പലവും മണ്ണിനടിയിലായി. ഉരുൾപൊട്ടലിൽ ആളപായമില്ല എന്നാണ് റിപ്പോർട്ട് . ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം ഉരുൾ പൊട്ടൽ ഉണ്ടായതെന്ന് പറയുന്നു..

141 കുടുംബങ്ങളിലെ 450 പേരെ കുണ്ടള സ്കൂളിലേക്ക് മാറ്റിപ്പാർപ്പിച്ചു. കുറച്ചുപേരെ ബന്ധുവീടുകളിലേക്കും മാറ്റി. ദേവികുളം എംഎൽഎ എ.രാജയുടെ നേതൃത്വത്തിലാണ് ആളുകളെ മാറ്റിപാർപ്പിച്ചത്. മൂന്നാർ വട്ടവിള ദേശീയപാത തകർന്നു. ഇവിടെ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടരുന്നു.

Leave a Reply

Your email address will not be published. Required fields are marked *