• Home
  • kerala
  • കെഎസ്ആർടിസിക്ക് 20 കോടി അനുവദിച്ചു…കിട്ടുക ബുധനാഴ്ച മാത്രം, അത് വരെ എന്ത്….

കെഎസ്ആർടിസിക്ക് 20 കോടി അനുവദിച്ചു…കിട്ടുക ബുധനാഴ്ച മാത്രം, അത് വരെ എന്ത്….

കെഎസ്ആർടിസി ഡീസൽ പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസം. 20 കോടി രൂപ അനുവദിച്ചതായി
ധനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ബുധനാഴ്ചയോടെ പണം കെ എസ് ആർ ടി സിയുടെ അക്കൗണ്ടിൽ എത്തും. എന്നാൽ ബുധനാഴ്ച വരെയുള്ള ഇന്ധനത്തിന് എന്ത് ചെയ്യും എന്ന ആശങ്ക തുടരുകയാണ്. 123 കോടിയും അതിന്റെ പലിശയും ഉൾപ്പെടെ 139 കോടി രൂപയാണ് നിലവിൽ കെഎസ്ആർടിസി എണ്ണ കമ്പനികൾക്ക് നൽകാനുള്ളത്. പ്രതിസന്ധി തുടരുന്നതിനിടെ, വിപണി വിലയ്ക്ക് കെഎസ്ആര്‍ടിസിക്ക് ഡീസൽ നൽകാനാകില്ലെന്ന് ഇന്ത്യൻ ഓയിൽ കോര്‍പ്പറേഷൻ ആവർത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *