• Home
  • latest news
  • രാംനാഥ് കോവിന്ദ് ഭരണഘടന പലതവണ ചവിട്ടിമെതിച്ചതിന് കൂട്ടു നിന്നു-മെഹബൂബ മുഫ്തി

രാംനാഥ് കോവിന്ദ് ഭരണഘടന പലതവണ ചവിട്ടിമെതിച്ചതിന് കൂട്ടു നിന്നു-മെഹബൂബ മുഫ്തി

മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാജ്യത്തിന്റെ ഭരണഘടനയെ പലതവണ ചവിട്ടിമെതിച്ചതിന് കൂട്ടു നിന്നുവെന്നും അദ്ദേഹം ബിജെപിയുടെ രാഷ്ട്രീയ അജണ്ടയ്‌ക്ക് അനുസൃതമായി പ്രവർത്തിച്ചുവെന്നും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി .ഇന്ത്യൻ ഭരണഘടന ചവിട്ടിമെതിക്കപ്പെട്ടതിന്റെ ഒരു പാരമ്പര്യമാണ് സ്ഥാനമൊഴിയുന്ന രാഷ്ട്രപതി അവശേഷിപ്പിക്കുന്നത്. 370-ആം വകുപ്പ് റദ്ദാക്കിയതിലും സിഎഎ ഭേദഗതി പാസ്സാക്കിയതിലും ന്യൂനപക്ഷങ്ങളെയും ദലിതരെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളിലും ഇന്ത്യൻ ഭരണഘടനയുടെ അദ്ദേഹം ബിജെപിയുടെ രാഷ്ട്രീയ അജണ്ട നിറവേറ്റി- മെഹബൂബ മുഫ്തി ട്വീറ്റ് ചെയ്തു . 2019-ൽ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയാനും മുൻ സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി തരംതാഴ്ത്താനുമുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തെ പരാമർശിച്ചായിരുന്നു മുഫ്തിയുടെ ട്വീറ്റ്.

Leave a Reply

Your email address will not be published. Required fields are marked *