• Home
  • kerala
  • ശ്രീലേഖയും ദിലീപും തമ്മില്‍ വ്യക്തിപരമായ അടുപ്പം: വാട്‌സാപ്‌ ചാറ്റുകള്‍

ശ്രീലേഖയും ദിലീപും തമ്മില്‍ വ്യക്തിപരമായ അടുപ്പം: വാട്‌സാപ്‌ ചാറ്റുകള്‍

മുന്‍ ജയില്‍ ഡി.ജി.പി. ആര്‍.ശ്രീലേഖയും നടന്‍ ദിലീപും തമ്മില്‍ വ്യക്തിപരമായ അടുപ്പം ഉണ്ടായിരുന്നുവെന്ന്‌ തെളിയിക്കുന്ന രീതിയിലുള്ള ഇവര്‍ തമ്മിലുള്ള വാട്‌സ്‌ ആപ്‌ ചാറ്റുകള്‍ പുറത്ത്‌. ഒരു വര്‍ഷം മുമ്പ്‌ നടന്ന ചാറ്റുകളെന്ന്‌ സംശയിക്കുന്ന സന്ദേശങ്ങളാണ്‌ ചില മാധ്യമങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്‌. 2021 മെയ്‌ 23-ന്റെ സന്ദേശങ്ങളാണ്‌ എന്നാണ്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌. എല്ലാം സ്വകാര്യ ചാറ്റുകളാണ്‌. സമയം കിട്ടുമ്പോള്‍ തന്നെ വിളിക്കണമെന്ന്‌ ദിലീപ്‌ ശ്രീലേഖയോട്‌ ആവശ്യപ്പെടുന്നുണ്ട്‌. ശ്രീലേഖയാവട്ടെ തന്റെ യൂട്യൂബ്‌ ചാനല്‍ സബ്‌സ്‌ക്രൈബ്‌ ചെയ്യണമെന്ന്‌ ആവശ്യപ്പെടന്നുണ്ട്‌. സമയം കിട്ടുമ്പോള്‍ തന്റെ ചാനല്‍ കാണണമെന്ന്‌ ദിലീപിനോട്‌ നിര്‍ദ്ദേശിക്കുന്നുമുണ്ട്‌. മാത്രമല്ല, ദിലീപുമായുള്ള സംഭാഷണം വളരെ രസകരമാണെന്ന്‌ കമന്റ്‌ ചെയ്യുന്നുണ്ട്‌. ശ്രീലേഖയ്‌ക്ക്‌ ദിലീപിനോട്‌ ആരാധനയാണ്‌ എന്ന്‌ അതിജീവിതയുടെ ബന്ധു നടത്തിയ വിമര്‍ശനത്തിന്‌ ബലം നല്‍കുന്ന ചാറ്റുകളാണ്‌ മാധ്യമങ്ങളിലൂടെ പുറത്തുവന്നതില്‍ ചിലത്‌.

Leave a Reply

Your email address will not be published. Required fields are marked *