• Home
  • kerala
  • ഫോട്ടോയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് ഫോട്ടോഗ്രാഫര്‍

ഫോട്ടോയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് ഫോട്ടോഗ്രാഫര്‍

ദിലീപും പള്‍സര്‍ സുനിയും ഒന്നിച്ചുള്ള ചിത്രം മോര്‍ഫ് ചെയ്തതെന്ന മുൻ ജയിൽ ഡിജിപി ആര്‍ ശ്രീലേഖയുടെ വാദം തെറ്റാണെന്ന് ഫോട്ടോ എടുത്ത ബിദില്‍ മാധ്യമങ്ങളോട് പറഞ്ഞു. തൃശൂര്‍ സ്വദേശിയാണ് ബിദിൽ. ടെന്നീസ് ക്ലബിൽ ബാർമാനായി ജോലി ചെയ്തിരുന്ന സമയത്താണ് ഫോട്ടോ എടുക്കുന്നത്.

അന്ന് ദിലീപിനെ കണ്ട കൗതുകത്തിൽ ഫോണിൽ എടുത്ത സെൽഫിയാണത്. എടുത്ത ഉടൻ തന്നെ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. യാതൊരു വിധത്തിലുള്ള എഡിറ്റിങ്ങും ഫോട്ടോയിൽ ചെയ്തിട്ടില്ല. പിന്നീട് വാർത്തയിൽ കണ്ട ശേഷമാണ് ആ ചിത്രത്തിൽ ദിലീപിനൊപ്പമുള്ളത് പൾസർ സുനിയാണെന്ന് അറിഞ്ഞതെന്നും ബിദിൽ പറഞ്ഞു.

സുനിയും ദിലീപും ഒന്നിച്ചുള്ള ഫോട്ടോയില്‍ കൃത്രിമം നടന്നിട്ടില്ലെന്നാണ് ഫോട്ടോഗ്രാഫര്‍ പറയുന്നത്.

പിന്നീട് അന്വേഷണത്തിനിടെ ഫോണിൽ അന്നെടുത്ത ചിത്രങ്ങൾ ഉണ്ടോയെന്ന് പോലീസ് അന്വേഷിച്ചിരുന്നു. അങ്ങനെ ഫോൺ പരിശോധിച്ചപ്പോഴാണ് സിഐ ആ സെൽഫി കണ്ടത്. ഇത് സംബന്ധിച്ച് കോടതിയിൽ മൊഴി നൽകിയിട്ടുണ്ടെന്നും ഫോൺ കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നും ബിദിൽ പറഞ്ഞു. കേസിൽ ഇതുവരെ ആരും തന്നെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും ബിദിൽ കൂട്ടിച്ചേർത്തു.

നടിയെ ആക്രമിച്ച കേസ് നിര്‍ണ്ണായക ഘട്ടത്തിൽ എത്തി നിൽക്കെയാണ് ആർ ശ്രീലേഖ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വന്നത്. ദിലീപും പൾസർ സുനിയും തമ്മിലുള്ള ഫോട്ടോ വ്യാജം ആണെന്നും ശ്രീലേഖ ആരോപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

<label for="comment">Comment's</label>