• Home
  • latest news
  • ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും ബംഗാളും പിടിക്കുമെന്ന്‌ സ്വപ്‌നം കണ്ട്‌ ബി.ജെ.പി. ദേശീയ നേതൃയോഗം… 30 മുതൽ 40 വർഷം വരെ ബിജെപി യുഗമെന്ന് അമിത്ഷാ

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും ബംഗാളും പിടിക്കുമെന്ന്‌ സ്വപ്‌നം കണ്ട്‌ ബി.ജെ.പി. ദേശീയ നേതൃയോഗം… 30 മുതൽ 40 വർഷം വരെ ബിജെപി യുഗമെന്ന് അമിത്ഷാ

ബി.ജെ.പി.യുടെ ദേശീയ എക്‌സിക്യൂട്ടീവ്‌ യോഗം ഹൈദരാബാദില്‍ നിശ്ചയിച്ചതു തന്നെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ പാര്‍ടി ലക്ഷ്യമിടുന്നു എന്ന്‌ സൂചന നല്‍കാനാണെന്ന്‌ വാര്‍ത്തകളുണ്ടായിരുന്നത്‌ സത്യമായി-ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രത്യേകിച്ച്‌ ബി.ജെ.പി.ക്ക്‌ തീരെ കീഴടങ്ങാത്ത കേരളം, തമിഴ്‌നാട്‌, ആന്ധ്രപ്രദേശ്‌, തെലങ്കാന എന്നിവിടങ്ങളില്‍ പാര്‍ടി അധികാരം പിടിക്കുമെന്ന്‌ പ്രത്യാശ പ്രകടിപ്പിക്കുന്ന പ്രമേയം യോഗത്തില്‍ പാസ്സാക്കി. ബംഗാളിലും ബി.ജെ.പി. അധികാരം നേടുമെന്നും പ്രമേയം സ്വപ്‌നം കാണുന്നു. അടുത്ത നാല്‍പത്‌ വര്‍ഷത്തേക്ക്‌ ബി.ജെ.പി. ഇന്ത്യ ഭരിക്കുമെന്നും പ്രതിപക്ഷം ഇന്ത്യയില്‍ ചിതറിപ്പോയെന്നും അമിത്‌ ഷാ യോഗത്തില്‍ പ്രസംഗിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്‌. അടുത്ത 30 മുതൽ 40 വർഷം വരെ രാജ്യത്ത് ബിജെപിയുടെ യുഗമായിരിക്കുമെന്നും, ഇക്കാലയളവ് കൊണ്ട് ഇന്ത്യ ഒരു ‘വിശ്വഗുരു’ആയി മാറുമെന്നും അമിത് ഷാ പറഞ്ഞു. കോൺഗ്രസ് ഒരു കുടുംബത്തിന്റെ പാർട്ടിയായി മാറി, പാർട്ടിയുടെ നിയന്ത്രണം നഷ്ടപ്പെടുമെന്ന് ഭയക്കുന്നതിനാലാണ് ആഭ്യന്തര സംഘടനാ തിരഞ്ഞെടുപ്പ് നടത്താൻ ഗാന്ധി കുടുംബം അനുവദിക്കാത്തത്- അമിത്ഷാ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *