• Home
  • kerala
  • പരിഹസിച്ച് ഷാഫി പറമ്പിലും വി.ടി ബൽറാമും….

പരിഹസിച്ച് ഷാഫി പറമ്പിലും വി.ടി ബൽറാമും….

തിരുവനന്തപുരത്തെ എകെജി സെന്ററിനു നേരെ ബോംബാക്രമണം ഉണ്ടായ സംഭവത്തിൽ പരിഹസിച്ച് കോൺഗ്രസ് നേതാക്കളായ ഷാഫി പറമ്പിലും വി.ടി ബൽറാമും.

സിപിഎം സംസ്ഥാന കമ്മറ്റി ഓഫിസായ എകെജി സെന്ററിന്റെ പെയിന്റ് പോലും പോകാത്ത, ചപ്പുചവറുകൾക്ക് പോലും കേട് വരാത്ത ആക്രമണമെന്നാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിന്റെ പരിഹാസം.

ശരിയായ അന്വേഷണം നടത്തിയാൽ കള്ളൻ കപ്പലിൽ തന്നെയെന്ന് തെളിയും. മുഖ്യമന്ത്രിക്കെതിരായ വിവാദങ്ങൾ വഴിമാറണമെന്ന് ചിന്തിക്കുന്നത് സിപിഎമ്മാണ്. കോൺഗ്രസുകാരാണ് പ്രതികളെന്ന് പാർട്ടി സെക്രട്ടറി തന്നെ പ്രഖ്യാപിച്ചത് അന്വേഷണം വഴിതിരിച്ചുവിടാനാണ്. പൊലീസിന് സ്വതന്ത്ര അന്വേഷണം നടത്താൻ കഴിയില്ലെന്നും ഷാഫി പറഞ്ഞു.

എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ സംഭവ സ്ഥലം നിരീക്ഷിക്കുന്ന ചിത്രം പങ്ക് വെച്ചുകൊണ്ടായിരുന്നു കോൺഗ്രസ് നേതാവ് വി.ടി
ബൽറാമിന്റെ പരിഹാസം.

“ഹാൻസിന്റേയും കോപ്പികോയുടേയും കവറുകൾക്ക് ഗുരുതരമായ നാശനഷ്ടമുണ്ടായി.

ബാക്കി ചപ്പുചവറുകൾക്ക് കുഴപ്പമൊന്നുമില്ല.” എന്നാണ് ബൽറാം ഫേസ്ബുക്കിൽ കുറിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *