മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ കമ്പനിയുടെ വെബ്‌സൈറ്റ് അപ്രത്യക്ഷമായ തീയതി സംബന്ധിച്ച് മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. പറയുന്നത് ശുദ്ധ അസംബന്ധമാണെന്ന് ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡണ്ട് എ.എ.റഹിം ഫേസ് ബുക്കിലൂടെ പ്രതികരിച്ചു. ആരോപണങ്ങൾ ഉയർന്നുവന്ന ഉടൻ വെബ്‌സൈറ്റ് അപ്രത്യക്ഷമായെന്ന് മാത്യു കുഴൽനാടൻ നിയമസഭയിൽ പറഞ്ഞത് അസംബന്ധമാണ്. സ്വർണക്കടത്ത് പിടിക്കുന്നത് 2020 ജൂലായ് അഞ്ചിനാണ്. 13.4.2020നാണ് സൈറ്റ് അപ്രത്യക്ഷമായത്. 11.5.2020ൽ അത് തിരികെ വന്നു. മാത്യു നിയമസഭയിൽ പറഞ്ഞത് വിവാദമുണ്ടായ ഉടൻ സൈറ്റ് പോയെന്നാണ്. ഏത് വിവാദമാണ് അദ്ദേഹം ഉന്നയിച്ചത്. പ്രസംഗം കേട്ടാൽ അറിയാം സ്വർണക്കടത്ത് തന്നെയാണ് അദ്ദേഹം ഉദേശിച്ചത്. എന്നാൽ ആ ഡേറ്റുമായി യാതൊരു ബന്ധവുമില്ലെന്ന് റഹിം പറഞ്ഞു. തെറ്റായ കാര്യങ്ങൾ പറഞ്ഞതിൽ മാത്യു കുഴൽനാടൻ മാപ്പ് പറയണമെന്നും റഹീം ആവശ്യപ്പെട്ടു.













