മാത്യു ഉദ്ദേശിച്ച ഡേറ്റ്‌ ഏതാണ്‌….അത്‌ ശുദ്ധ അസംബന്ധമാണ്‌- എ.എ.റഹിം

മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ കമ്പനിയുടെ വെബ്‌സൈറ്റ്‌ അപ്രത്യക്ഷമായ തീയതി സംബന്ധിച്ച്‌ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. പറയുന്നത്‌ ശുദ്ധ അസംബന്ധമാണെന്ന്‌ ഡി.വൈ.എഫ്‌.ഐ. അഖിലേന്ത്യാ പ്രസിഡണ്ട്‌ എ.എ.റഹിം ഫേസ്‌ ബുക്കിലൂടെ പ്രതികരിച്ചു. ആരോപണങ്ങൾ ഉയർന്നുവന്ന ഉടൻ വെബ്‌സൈറ്റ് അപ്രത്യക്ഷമായെന്ന് മാത്യു കുഴൽനാടൻ നിയമസഭയിൽ പറഞ്ഞത് അസംബന്ധമാണ്. സ്...