16 എം.എല്‍.എ.മാരെ അയോഗ്യരാക്കാനുള്ള ഡെപ്യൂട്ടി സ്‌പീക്കറുടെ നോട്ടീസിന് മറുപടി നല്‍കാന്‍ എം.എല്‍.എ.മാര്‍ക്ക് സുപ്രീംകോടതി സാവകാശം അനുവദിച്ചതോടെ വിമത ശിവസേനാ ക്യാമ്പില്‍ ആത്മവിശ്വാസം ഉച്ചസ്ഥായിയിലാണ്. ഗുവാഹത്തിയിലെ ഹോട്ടലില്‍ നടത്താനിരുന്ന ആഘോഷം തല്‍ക്കാലം മാറ്റിവെച്ച് അന്തിമ വിജയനിമിഷത്തിനായി കാത്തിരിക്കയാണ് ഷിന്‍ഢെ വിഭാഗം.
മൂന്നില്‍ രണ്ടു വിഭാഗം ശിവസേനാ എം.എല്‍.എ.മാര്‍ ഇപ്പോല്‍ ഏക്‌നാഥ് ഷിന്‍ഡെക്ക് ഒപ്പമാണ്. അതിന്റെ ആഹ്‌ളാദം പങ്കുവെക്കാനായി മറാത്തി മാധ്യമങ്ങളെ വിളിച്ചുവരുത്താനും പടക്കം പൊട്ടിക്കാനുമെല്ലാമുള്ള ഒരുക്കങ്ങള്‍ ഗുവാഹത്തിയിലെ റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ നടത്തിയിരുന്നുവെങ്കിലും ബി.ജെ.പ. നേതൃത്വത്തിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണെന്നു പറയുന്നു അവസാന നിമിഷം റദ്ദാക്കുകയായിരുന്നു. വിമതരുടെ ഗുവാഹത്തിയിലെ താമസം ജൂലൈ അഞ്ച് വരെ നീട്ടാനും ഷിന്‍ഡെ വിഭാഗം തീരുമാനിച്ചിരിക്കയാണ്.













