• Home
  • kerala
  • എസ്എഫ്ഐയെ നിയന്ത്രിച്ചില്ലെങ്കിൽ മുന്നണിക്ക് ദോഷകരമാകും, എംപി ഓഫീസ് തകർത്തത് മുന്നണിക്ക് നാണക്കേടുണ്ടാക്കി : സിപിഐ

എസ്എഫ്ഐയെ നിയന്ത്രിച്ചില്ലെങ്കിൽ മുന്നണിക്ക് ദോഷകരമാകും, എംപി ഓഫീസ് തകർത്തത് മുന്നണിക്ക് നാണക്കേടുണ്ടാക്കി : സിപിഐ

എസ്എഫ്ഐയെ നിയന്ത്രിച്ചില്ലെങ്കിൽ ഇടത് മുന്നണിക്ക് ദോഷകരമാകുമെന്ന് സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു.രാഹുൽ ഗാന്ധിയുടെ എംപി ഓഫീസ് തകർത്തത് മുന്നണിക്ക് നാണക്കേടുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.

സംഭവം അപലപനീയമാണ് അങ്ങനെ സംഭവിക്കാൻ പാടില്ലായിരുന്നു. ഗവൺമെന്റിനെ അനുകൂലിക്കുന്ന ബഹുജന സംഘടനകൾ ആ നിലയിൽ നിയമം കയ്യിലെടുക്കുന്നത് ശരിയല്ല. ശക്തമായ നിയമ നടപടി സ്വീകരിക്കേണ്ട വിഷയമാണെന്നും പ്രകാശ് ബാബു പറഞ്ഞു.

കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുമുണ്ട്. ഗവൺമെന്റും അക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. കലാലയങ്ങളിൽ വിദ്യാർത്ഥി സംഘടനകൾ പ്രവർത്തിക്കേണ്ടത് വിദ്യാഭ്യാസ വിഷയങ്ങളിലും രാഷ്ട്രീയ വിഷയങ്ങളിലും സംവാദങ്ങൾ സംഘടിപ്പിച്ചുകൊണ്ടാണ്.
എന്നാൽ അതിന് വ്യത്യസ്തമായി കലാലയങ്ങളിൽ കയ്യൂക്ക് കാണിച്ചുകൊണ്ട് വിദ്യാർഥികളിൽ ഭയത്തിന്റെ അന്തരീക്ഷത്തിൽ നിർത്തുന്നത് ഗുണകരമായ കാര്യമല്ലെന്നും പ്രകാശ് ബാബു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *