• Home
  • kerala
  • പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതിക്ക്‌ 81 വർഷം തടവും പിഴയും ശിക്ഷ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതിക്ക്‌ 81 വർഷം തടവും പിഴയും ശിക്ഷ

ഇടുക്കിയിൽ പതിനഞ്ചു വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ കൈതപ്പാറ സ്വദേശി ജോർജിന്(66) 81 വർഷം തടവും 2.20 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ഇടുക്കി ഫാസ്‌റ്റ് ട്രാക്ക് പ്രത്യേക കോടതി ജഡ്ജി ടി.ജി.വർഗീസാണ് പോക്സോ കേസിൽ ശിക്ഷ വിധിച്ചത്. 2020ൽ ​ക​ഞ്ഞി​ക്കു​ഴി പൊ​ലീ​സ്​ ര​ജി​സ്‌​റ്റ​ര്‍ ചെ​യ്‌​ത കേ​സിലാണ് വിധി.

എ​ട്ടു​വ​യ​സ്സു​മു​ത​ല്‍ കു​ട്ടി​യെ പ്ര​തി നി​ര​ന്ത​രം പീ​ഡി​പ്പി​ച്ചതാ​യും ആ​ൾ​ത്താ​മ​സ​മി​ല്ലാ​ത്ത വീ​ട്ടി​ലെ​ത്തി​ച്ച്‌ പീ​ഡി​പ്പി​ച്ച്‌ ഗ​ര്‍ഭി​ണി​യാ​ക്കി​യെ​ന്നും പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തിയിരുന്നു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് 30 വർഷം തടവും ഒരുലക്ഷം രൂപ പിഴയും, ക്രൂരമായ പീഡനത്തിന് 20 വർഷം തടവും 50000 രൂപ പിഴയും, 8 വയസ്സുള്ളപ്പോൾ മുതൽ ഉപദ്രവിച്ചതിന് 5 വർഷം തടവും 10 ലക്ഷം രൂപ പിഴയും തുടങ്ങി വിവിധ വകുപ്പുകളിലാണ് ശിക്ഷ.

പ്രതിയുടെ പ്രായം പരിഗണിച്ച് ഉയർന്ന ശിക്ഷയായ 30 വർഷം തടവ് മാത്രം അനുഭവിച്ചാൽ മതിയെന്നും കോടതി ഉത്തരവിലുണ്ട്. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി 2 ലക്ഷം രൂപ കൂടി പെൺകുട്ടിയുടെ പുനരധിവാസത്തിന് നൽകണമെന്നും കോടതി ഉത്തരവിട്ടു.

Leave a Reply

Your email address will not be published. Required fields are marked *