പാർലമെന്റിന്റെ ശീതകാല സമ്മേളനം പുതിയ പാർലമെന്റ് മന്ദിരത്തിലായിരിക്കുമെന്ന് ലോക്‌സഭാ സ്പീക്കർ ഓം ബിർള സൂചന നൽകി . “പാർലമെന്റിന്റെ പുതിയ മന്ദിരത്തിൽ ശീതകാല സമ്മേളനം ആരംഭിക്കാനാണ് ഞങ്ങളുടെ ശ്രമം, പുതിയ കെട്ടിടം സ്വാശ്രയ ഇന്ത്യയുടെ ചിത്രം വ്യക്തമായി കാണിക്കും”– ബിർള പറഞ്ഞു. “സാങ്കേതികവും സുരക്ഷാവുമായ കാഴ്ചപ്പാടിൽ, ഈ പുതിയ കെട്ടിടം പഴയ പാർലമെന്റ് കെട്ടിടത്തേക്കാൾ വളരെ മുന്നിലാണ്. എന്നാൽ പഴയ കെട്ടിടവും അതിന്റെ ഭാഗമായി തുടരും.”













